01 March Monday

209 പേർക്ക് കോവിഡ്

വെബ് ഡെസ്‌ക്‌Updated: Monday Jan 11, 2021
തൊടുപുഴ
ജില്ലയില്‍ 209 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 197 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഇതര സംസ്ഥാനത്തുനിന്ന്‌ എത്തിയ മൂന്നു‌ പേർക്കും കോവിഡ് സ്ഥിരീകരിച്ചു. ഒമ്പതുപേരുടെ രോഗ ഉറവിടം വ്യക്തമല്ല. 200 പേർക്കാണ് രോഗമുക്തി. കരുണാപുരത്ത് 29, കട്ടപ്പനയിൽ 26 പേർക്കും രോഗം കണ്ടെത്തി. അടിമാലിയിൽ 21, നെടുങ്കണ്ടം 20, തൊടുപുഴ 16, അറക്കുളം 11, പാമ്പാടുംപാറ 10, കുമളി ഏഴ് എന്നിങ്ങനെ രോഗബാധിതരുണ്ട്. വണ്ണപ്പുറം, ഏലപ്പാറ പഞ്ചായത്തുകളിൽ ആറു വീതവും ആലക്കോട്, കാഞ്ചിയാര്‍ പഞ്ചായത്തുകളിൽ അഞ്ചുവീതവും രോഗം റിപ്പോർട്ട്  ചെയ്തു. അടിമാലി മച്ചിപ്ലാവ്, അറക്കുളം, നെടുങ്കണ്ടം, വണ്ടന്മേട് എന്നിവിടങ്ങളിൽ ഒരാളുടെ വീതം രോഗ ഉറവിടം അറിയില്ല. കട്ടപ്പനയിൽ മൂന്നുപേരുടെയും വണ്ണപ്പുറത്ത് രണ്ടു പേരുടെയും ഉറവിടം വ്യക്തമല്ല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top