23 January Wednesday

തൊഴിലാളി പോരാട്ടങ്ങളിൽ മുൻനിരയിൽ

വെബ് ഡെസ്‌ക്‌Updated: Friday Jan 11, 2019

കെ എം ഷാഹുൽ ഹമീദ‌ിന്‌ സിപിഐ എം നേതാക്കൾ അന്ത്യോപചാരമർപ്പിക്കുന്നു

 

കട്ടപ്പന
തോട്ടം മേഖലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച‌് തൊഴിലാളികളുടെ അവകാശ പോരാട്ടത്തിന്‌ പൊരുതിയ നേതാവുകൂടിയായിരുന്നു കെ എം ഷാഹുൽ ഹമീദ‌്. സിപിഐ എം മുൻ ജില്ലാ കമ്മിറ്റിയംഗമായിരുന്ന ഷാഹുൽ ഹമീദ‌് സ്വരാജ‌് മുരിക്കാട്ടുപടിയിലെ മകളുടെ വസതിയിൽ ബുധനാഴ‌്ച രാത്രി പതിനൊന്നോടെയാണ‌് അന്തരിച്ചത‌്. വാർധക്യസഹജമായ രോഗങ്ങളാൽ ദീർഘകാലമായി വിശ്രമത്തിലായിരുന്നു. 1978 മുതൽ 88 വരെയാണ‌് സിപിഐ എം ജില്ലാ കമ്മിറ്റിയംഗമായി പ്രവർത്തിച്ചത‌്.  കൊടിയ പീഢനത്തിന്‌ ഇരയായിരുന്ന തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ച‌് അവകാശപോരാട്ടങ്ങൾക്ക‌് നേതൃത്വം നൽകി.
    1970 കളിൽ തോട്ടം മേഖല കേന്ദ്രീകരിച്ചായിരുന്നു ഷാഹുൽ ഹമീദിന്റെ പ്രവർത്തനം. 1970 ൽ മലനാട്‌ പ്ലാന്റേഷൻ എപ്ലോയീസ്‌ യൂണിയൻ രൂപീകരിച്ചതോടെ യൂണിയന്റെ സജീവ പ്രവർത്തകനായി. പിന്നീട്‌ ജോയിന്റ്‌ സെക്രട്ടറി, സെക്രട്ടറി, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 1988 ലാണ്‌ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും മാറുന്നത്‌. സിഐടിയു സംസ്ഥാന കമ്മിറ്റിയംഗമായും പ്രവർത്തിച്ചിട്ടുണ്ട്‌. തോട്ടം മേഖലയിലെ  പ്രവർത്തനവുമായി ബന്ധപ്പെട്ട്‌ നിരവധി സമരങ്ങൾക്കും നേതൃത്വം നൽകി.
     കല്ലാറിൽ നടന്ന നിരാഹാരസമരം, എംപിഇ യൂണിയൻ ആരംഭ കാലഘട്ടത്തിലെ റിക്‌സൺ എസ്‌റ്റേറ്റ്‌ സമരം, അന്യാർതൊളുവിലെ അസീസ്‌ എസ്‌റ്റേറ്റ്‌ സമരം, പൊന്നാംകാണി സമരം, കടമാക്കുഴി രത്തിനപ്പാറ സമരം തുടങ്ങിയ പോരാട്ടങ്ങളിൽ സജീവമായി പങ്കെടുക്കുകയും നേതൃപരമായി പങ്ക്‌ വഹിക്കുകയും ചെയ്‌തു. ഭാര്യ: പരേതയായ ഫാത്തിമ മക്കൾ: സലീം, സുബൈദ, സീനത്ത‌്, ഷക്കീല, സലീന. 
പ്രധാന വാർത്തകൾ
 Top