23 January Wednesday

ഏലപ്പാറ‐ ഹെലിബറിയ–- കുമളി റോഡ് നിർമാണം പുരോഗമിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday Jan 11, 2019

ഏലപ്പാറ‐ ഹെലിബറിയ‐ കുമളി റോഡ‌് നിർമാണം പുരോഗമിക്കുന്നു

 ഏലപ്പാറ

ഏലപ്പാറ‐ ഹെലിബറിയ‐ കുമളി റോഡ‌് നിർമാണം പുരോഗമിക്കുന്നു. ഒരു നാടിനാകെ പ്രതീക്ഷയുടെ വികസന വെളിച്ചം പകർന്നുനൽകിയാണ് അഡ്വ. ജോയ്സ് ജോർജ് എംപി ഏലപ്പാറ‐ ഹെലിബറിയ റോഡിന് 4.30 കോടി രൂപ പിഎംജിഎസ‌്‌വൈ പദ്ധതി പ്രകാരം അനുവദിപ്പിച്ചത്. കൊല്ലം‐ ദിണ്ഡുക്കൽ ദേശീയപാതയുടെ കുമളി‐ കുട്ടിക്കാനം വരെയുള്ള പാതയ‌്ക്ക് സമാന്തരമായി തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന റോഡ് കൂടിയാണിതെന്ന പ്രത്യേകതയുണ്ട്. തകർന്ന് കിടന്ന റോഡിന്റെ പുനർനിർമാണത്തിന് ഹെലിബറിയ ഗേറ്റ്‌ മുതൽ റേഷൻകട ജങ്ഷൻവരെ ഒരു കോടി രൂപ ഇ എസ് ബിജിമോൾ എംഎൽഎ അനുവദിച്ച‌് ടാറിങ്ങ് നടത്തിയിട്ടുണ്ട്. 
 25 വർഷങ്ങൾക്ക് മുമ്പ‌്  മൂന്ന‌് സ്വകാര്യ ബസുകൾ രാവിലെ മുതൽ വൈകിട്ട് എട്ടുവരെ ഏലപ്പാറ‐ ഹെലിബറിയ‐ ശാന്തിപാലം‐ ചെങ്കര വഴി കുമളിക്ക് സർവീസ് നടത്തിയിരുന്നു. പിന്നീട് റോഡ് തകർന്നതോടെ ബസ്‌ സർവീസ‌് നിർത്തി. ഇപ്പോൾ കട്ടക്കയം എന്ന സ്വകാര്യ ബസ് മാത്രമാണ് സർവീസ‌് നടത്തുന്നത‌്. ജീപ്പുകളിലാണ് വിദ്യാർഥികളും നാട്ടുകാരും യാത്ര ചെയ്യുന്നത്. റോഡ്‌ നിർമാണം പൂർത്തിയാകുന്നതോടെ യാത്രക്ലേശത്തിന് പരിഹാരമാകും.  
പ്രധാന വാർത്തകൾ
 Top