19 October Saturday
പൊന്മുടി ടൂറിസം

കള്ളപ്രചാരണങ്ങൾ തള്ളിക്കളയുക: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2019

 

 
രാജാക്കാട്  
പൊന്മുടി ടൂറിസം പദ്ധതി അട്ടിമറിക്കാനായി യുഡിഎഫും ചിലമാധ്യമങ്ങളും ചേർന്ന്‌ നടത്തുന്ന കള്ളപ്രചാരണങ്ങൾ ജനങ്ങൾ തള്ളിക്കളഞ്ഞതാണെന്ന്‌ സിപിഐ എം രാജാക്കാട്‌ ഏരിയ കമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു. രാജാക്കാട് സഹകരണ ബാങ്ക് വൈദ്യുതി വകുപ്പിന് കീഴിലുള്ള ഹൈഡൽ ടൂറിസം സെന്ററുമായി സഹകരിച്ചാണ് ടൂറിസം പദ്ധതി നടപ്പാക്കിയത്. ടി എം കമലം പ്രസിഡന്റായിരുന്ന മുൻ ഭരണസമിതിയായിരുന്നു പദ്ധതിക്ക് അപേക്ഷ സമർപ്പിച്ചത്.
നിയമപരമായ മുഴുവൻ നടപടിക്രമങ്ങളും പാലിച്ചു. ബാങ്ക് അഞ്ചുകോടി രൂപ മുതൽ മുടക്കിയാണ്‌ പദ്ധതിക്ക് തുടക്കംകുറിച്ചത്. പദ്ധതി നിരവധി പഞ്ചായത്തുകളുടെ വികസനത്തിനും ഒട്ടെറെ ആളുകൾക്ക് തൊഴിലിനും വഴിയൊരുക്കും. ഈ സംരംഭത്തിലൂടെ ലഭിക്കുന്ന റവന്യൂ വരുമാനത്തിന്റെ 20 ശതമാനം വൈദ്യുതി വകുപ്പിന് നൽകിക്കൊള്ളാമെന്ന വ്യവസ്ഥയിലാണ് പദ്ധതിക്ക് അനുമതി ലഭിച്ചത്‌.
സാമൂഹ്യവിരുദ്ധരുടെ താവളമാണ്‌ പ്രദേശത്തെ ക്വോർട്ടേഴ്‌സുകളെന്ന്‌ മാധ്യമവാർത്തകളുണ്ടായിരുന്നു. ഇതു നവീകരിച്ച്‌ സഞ്ചാരികളുടെ ഉപയോഗത്തിന്‌ കൈമാറും. പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിനോദ ഉപകരണങ്ങളും സ്‌പൈസസ്‌ പാർക്കും നിർമിച്ചിട്ടുണ്ട്‌. പൂന്തോട്ടങ്ങളും നിർമിച്ചു. പൊന്മുടി ജലാശയത്തിൽ ബോട്ടിങ്, കുതിര സവാരി എന്നിവ ഒരുക്കി. ഹൈറേഞ്ച്‌ വികസിക്കരുതെന്ന്‌ ആഗ്രഹിക്കുന്ന ഉദ്യോഗസ്ഥരും ചിലപ്രാദേശിക കോൺഗ്രസ്‌ നേതാക്കളുമാണ്‌ കള്ളപ്രചാരണത്തിലൂടെ ടൂറിസം പദ്ധതിക്ക് തുരങ്കംവയ്ക്കാൻ ശ്രമിക്കുന്നത്. യഥാർഥ്യങ്ങൾ ഉൾക്കൊണ്ട്‌ വ്യാജ പ്രചാരണങ്ങൾ തള്ളിക്കളയാൻ സിപിഐ എം രാജാക്കാട് ഏരിയ സെക്രട്ടറി എം എൻ ഹരിക്കുട്ടൻ ആഭ്യർഥിച്ചു.
 
 
 
 
പ്രധാന വാർത്തകൾ
 Top