19 October Saturday

എൽഡിഎഫ‌് സായാഹ്ന ധർണ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2019

 

 
 തൊടുപുഴ
കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ സാമ്പത്തിക നയങ്ങൾക്കും വർഗീയ ഫാസിസ്റ്റ് നയങ്ങൾക്കുമെതിരെ എൽഡിഎഫ‌് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച സായാഹ്ന ധർണ സംഘടിപ്പിക്കും. ജില്ലയിലെ നിയോജകമണ്ഡലം കേന്ദ്രങ്ങളിലാണ്‌ ധർണ. ജനങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ച‌ ബിജെപി സർക്കാർ ദിനംപ്രതി ദുരിതനയങ്ങൾ നടപ്പാക്കുകയാണ‌്. ഇതിനെതിരെ അഖിലേന്ത്യാ വ്യാപകമായി ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ നടത്തുന്ന പോരാട്ടങ്ങളുടെ ഭാഗമായാണ‌് ധർണ സംഘടിപ്പിക്കുന്നത‌്. 
 രൂക്ഷമായ തൊഴിലില്ലായ്‌മക്ക് പരിഹാരം കാണാൻ തൊഴിൽ ഉൽപ്പാദന മേഖലകളിൽ കേന്ദ്രസർക്കാർ പൊതുനിക്ഷേപം പരമാവധി വർധിപ്പിക്കുക, കുറഞ്ഞ കൂലി 18,000 രൂപയാക്കുക, കേന്ദ്രനയങ്ങളുടെ ഫലമായി തൊഴിൽ നഷ്ടപ്പെട്ടവർക്ക് പുതിയതൊഴിൽ ലഭിക്കും വരെ സമാശ്വാസം നൽകുക, സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, ദേശീയ തൊഴിലുറപ്പ് പദ്ധതി അനുസരിച്ച് പ്രതിവർഷം 200 തൊഴിൽ ദിനങ്ങൾ ഉറപ്പാക്കുക, കൃഷിക്കാരുടെ കടങ്ങൾ എഴുതിത്തള്ളുക, വാർധക്യകാല പെൻഷൻ മൂവായിരം രൂപയാക്കുക എന്നീ ആവശ്യങ്ങളാണ്  ഇടതുപക്ഷ പാർടികൾ ഉന്നയിക്കുന്നത‌്. 
പീരുമേട‌് മണ്ഡലത്തിലെ വണ്ടിപ്പെരിയാറിൽ എൽഡിഎഫ‌് ജില്ലാ കൺവീനർ കെ കെ ശിവരാമൻ ധർണ ഉദ്ഘാടനം ചെയ്യും. നെടുങ്കണ്ടത്ത് സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രനും ചെറുതോണിയിൽ സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരിയും തൊടുപുഴയിൽ ജില്ലാ സെക്രട്ടറിയറ്റംഗം പി എൻ വിജയനും ഉദ‌്ഘാടനം ചെയ്യും. മൂന്നാറിൽ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി എ കുര്യനും ധർണ ഉദ‌്ഘാടനം ചെയ്യും. ധർണ വിജയിപ്പിക്കാൻ എൽഡിഎഫ് ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top