23 September Wednesday

17 കോവിഡ്‌; രോഗമുക്തി 31

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020

 ഇടുക്കി

ജില്ലയിൽ സമ്പർക്കരോഗികളുടെ എണ്ണം വർധിക്കുന്നു. ഞായറാഴ്‌ച 17 പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 14 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. കരിമണ്ണൂർ സ്വദേശിയായ സ്‌ത്രീയുടെ(22) രോഗ ഉറവിടമാണ്‌ വ്യക്തമല്ലാത്തത്‌. ആശ്വാസമായി ‌31 പേർ രോഗമുക്തി നേടി. 
 സമ്പർക്കം കൂടുന്നു
കരിങ്കുന്നം സ്വദേശിയായ മൂന്നു വയസ്സുകാരനും ഏലപ്പാറ സ്വദേശിയായ എട്ടു വയസ്സുകാരിയും ഉൾപ്പെടെ 14 പേർക്കാണ്‌ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്‌. കരിമണ്ണൂർ സ്വദേശിയായ ഡോക്ടറും(42) ശാന്തൻപാറ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനും(54) രോഗം സ്ഥിരീകരിച്ചു. ശനിയാഴ്‌ച മൂന്ന്‌ പൊലീസ്‌ ഉദ്യോഗസ്ഥർക്ക്‌ രോഗം സ്ഥിരീകരിച്ചിരുന്നു. ഉടുമ്പൻചോല സ്വദേശിയായ നാലുപേർക്കും(51, 36, 29, 30), തൊടുപുഴ സ്വദേശികളായ മൂന്നുപേർക്കും(15, 58, 52) കരിങ്കുന്നം സ്വദേശി(28)ക്കും വണ്ടിപ്പെരിയാർ സ്വദേശിയായ സ്‌ത്രീ(19)ക്കും രോഗം സ്ഥിരീകരിച്ചു. 
 ഇതര സംസ്ഥാനത്തുനിന്ന്‌‌ എത്തിയയാൾ 
അടിമാലി മന്നാംങ്കണ്ടം സ്വദേശി(31)
 വിദേശത്തുനിന്ന്‌ എത്തിയവർ
പാമ്പാടുംപാറ സ്വദേശി(56), വാഴത്തോപ്പ് സ്വദേശിനി(22)
  രോഗമുക്തർ
കുരിശുപാറ സ്വദേശികളായ രണ്ടുപേർ(47, 28), നാഗർകോവിൽ സ്വദേശികളായ മൂന്നുപേർ(53, 30, 43), മൂന്നാർ  സ്വദേശികളായ നാലുപേർ(22, 20, 52, 50), ചെറുതോണി സ്വദേശികളായ ഏഴുപേർ(37, 51, 35, 39, 6, 24, 51), പീരുമേട് സ്വദേശിനി(26), വണ്ടിപ്പെരിയാർ സ്വദേശി(32), പുളിയൻമല സ്വദേശികളായ രണ്ടുപേർ(30, 11), കട്ടപ്പന സ്വദേശികളായ രണ്ടുപേർ(27, 46) വെള്ളയാംകുടി സ്വദേശികളായ മൂന്നുപേർ(4, 38, 13), ഇടുക്കി സ്വദേശികളായ നാലുപേർ(33, 75, 73, 51), കൊച്ചുപൈനാവ്  സ്വദേശിനി(70), നെല്ലിമറ്റം സ്വദേശിനി(30). 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top