07 August Friday

കോവിഡ്‌ രോഗി എത്തി; ബിഎസ്‌എൻഎൽ ഓഫീസ്‌ അടച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jul 10, 2020
തൊടുപുഴ
കഴിഞ്ഞദിവസത്തെ പരിശോധനയിൽ കല്ലൂർക്കാട്‌ സ്വദേശിക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചതോടെ ഇയാൾ സന്ദർശിച്ച തൊടുപുഴയിലെ ബിഎസ്‌എൻഎൽ കസ്റ്റമർ കെയർ രണ്ടുദിവസത്തേക്ക്‌ അടച്ചു. ആരോഗ്യവകുപ്പിന്റെ നിർദേശത്തെ തുടർന്നാണ്‌ നടപടി. 
 പുളിമൂട്‌ ജങ്‌ഷനിലെ ഓഫീസിലെ മൂന്ന് വനിതാ ജീവനക്കാരോട് നിരീക്ഷണത്തിൽ പോകാൻ ബുധനാഴ്ച ആരോഗ്യവകുപ്പ് നിർദേശിച്ചിരുന്നു. ആകെ നാല് ജീവനക്കാരാണ്‌കസ്‌റ്റമർ കെയർ സെന്ററിൽ ജോലി ചെയ്‌തിരുന്നത്‌. ഇതിൽ മൂന്നുപേരും നിരീക്ഷണത്തിൽ പോകേണ്ടി വന്നതോടെയാണ് സെന്റർ രണ്ടുദിവസം അടച്ചിടാൻ തീരുമാനിച്ചത്. വ്യാഴാഴ്‌ച ഫയർഫോഴ്സ് സംഘം ഓഫീസ്‌ അണുവിമുക്തമാക്കി. രണ്ടാംശനിയും ഞായറും അവധിയായതിനാൽ ഇനി തിങ്കളാഴ്‌ചയെ കസ്റ്റമർ കെയർ സെന്റർ തുറക്കൂ. ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ച കല്ലൂർക്കാട്‌ സ്വദേശി ജൂലൈ രണ്ടിനാണ് തൊടുപുഴയിലെത്തിയത്. ഇയാളുടെ സമ്പർക്ക പട്ടിക പരിശോധിച്ചപ്പോഴാണ് ബിഎസ്എൻഎൽ ഓഫീസിലെ സന്ദർശനവിവരം മനസ്സിലാക്കിയത്‌. തൊടുപുഴയിൽ മറ്റെവിടെയെങ്കിലും സന്ദർശിച്ചതിന്‌ ഇതുവരെ വ്യക്തതയില്ല.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top