25 February Thursday

തെരഞ്ഞെടുപ്പ് പരാജയം: കോൺഗ്രസിൽ തമ്മിലടി രൂക്ഷം

വെബ് ഡെസ്‌ക്‌Updated: Sunday Jan 10, 2021

 നെടുങ്കണ്ടം

തദ്ദേശ തെരഞ്ഞെടുപ്പിൽ വൻ പരാജയം നേരിട്ടതിൽ പരസ്‌പരം പഴിചാരി കോൺഗ്രസ് നേതൃത്വം. മുൻ കാലങ്ങളിലുണ്ടായ വിജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തവർതന്നെ ഇപ്പോഴത്തെ പരാജയത്തിന്റെ ഉത്തരവാദിത്തവും മാന്യമായി ഏറ്റെടുക്കണമെന്നാണ്‌ കോൺഗ്രസ് പ്രവർത്തകരുടെ വാദം. കോൺഗ്രസ് ജില്ലാ നേതൃത്വത്തിനെതിരെയാണ് പാർടിക്കുള്ളിൽ ആക്ഷേപങ്ങൾ ഉയരുന്നത്. അതിൽ ഭൂരിപക്ഷ ആക്ഷേപങ്ങളും ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടിക്കു നേരെയാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ ഡിസിസി പ്രസിഡന്റിന്റെ പ്രസ്താവനയെ പരിഹസിച്ച്‌ കെപിസിസി എക്സിക്യൂട്ടീവംഗം ശ്രീമന്ദിരം ശശികുമാർ കെപിസിസി പ്രസിഡന്റിന് അയച്ച കത്തിന്റെ പകർപ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ശശികുമാർ തന്റെ ഫെയ്‌സ്‌ബുക്ക്‌ പേജിലും കത്ത്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ‘സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത ഡിസിസി പ്രസിഡന്റിന് സൗജന്യമായി ഭൂമി നൽകാമെന്നും അതിൽ പാർടി ഇടപെട്ട് വീട് നിർമിച്ചുനൽകണമെന്നും’ കത്തിൽ ആവശ്യപ്പെടുന്നു. 
 ഡിസിസി പ്രസിഡന്റും ഡീൻ കുര്യാക്കോസ് എംപിയും യുഡിഎഫ് ചെയർമാൻ അശോകനും ഗ്രൂപ്പുനോക്കിയാണ്‌ സീറ്റുനൽകിയത്‌. തെരഞ്ഞെടുപ്പ്‌ പ്രവർത്തനം നടത്തിയ മഹിളാ കോൺഗ്രസ് പ്രവർത്തകയെ മാറ്റി ബിജെപിക്ക് സീറ്റ് മറിച്ചുനൽകിയെന്നും അഭിപ്രായമുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top