19 November Tuesday

മോട്ടോർ തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങൾ വർധിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019
തൊടുപുഴ 
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽനിന്ന‌് നൽകിവരുന്ന ആനുകൂല്യങ്ങൾ വർധിപ്പിച്ചു. ക്ഷേമനിധിയിൽനിന്ന‌് 60‌ വയസ്സ്‌ പൂർത്തിയായി വിരമിക്കുന്നവർക്ക‌് നൽകുന്ന മിനിമം പെൻഷൻ സ‌്റ്റേജ‌് കാര്യേജ‌്, കോൺട്രാക്ട്‌ കാര്യേജ‌്, തൊഴിലാളികൾക്ക‌് നിലവിലുള്ള നിരക്കായ 1200 രൂപയിൽനിന്ന‌് 5000 രൂപയായാണ്‌ വർധിപ്പിച്ചത്. ഗുഡ‌്സ‌് വാഹന തൊഴിലാളികൾക്ക്‌ 1200 രൂപയിൽനിന്ന‌് 3500 രൂപയായും ടാക‌്സി ക്യാബ‌് തൊഴിലാളികൾക്ക‌് 1200ൽനിന്ന‌് 2500 രൂപയായും ഓട്ടോറിക്ഷാ തൊഴിലാളികൾക്ക‌് 1200 രൂപയിൽനിന്ന‌് 2000 രൂപയുമായാണ‌് മിനിമം പെൻഷൻ വർധിപ്പിച്ചത‌്. 
മരണാനന്തര സഹായം, ചികിത്സാ ധനസഹായം, അപകട ചികിത്സാ ധനസഹായം എന്നിവ 50,000 ‌രൂപയിൽനിന്ന‌് 1,00,000 രൂപയായി വർധിപ്പിച്ചു. അപകട -മരണാനന്തര സഹായം ഒന്നരലക്ഷം രൂപയിൽനിന്ന‌് രണ്ട‌് ലക്ഷം രൂപയായും വിവാഹ ധനസഹായം 20,000‌ രൂപയായിരുന്നത‌് 40,000 രൂപയായും വർധിപ്പിച്ചു. ഇതോടൊപ്പം ഉടമ‐ തൊഴിലാളി അംശദായവും 20 ശതമാനം വർധിപ്പിച്ചിട്ടുണ്ട‌്. ഫോൺ: 04862‐2220308.
 
 
പ്രധാന വാർത്തകൾ
 Top