21 November Thursday
ഷാർജ ബുക്ക് ഫെസ്റ്റിവൽ

ഇടുക്കി സ്വദേശിനിക്ക് അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019
നെടുങ്കണ്ടം
ഇടുക്കി സ്വദേശിനിക്ക് ഷാര്‍ജ ബുക്ക് ഫെസ്റ്റിവലില്‍ അംഗീകാരം. ബഹ്‌റൈന്‍ പ്രവാസി എഴുത്തുകാരി കുമളി പടീകിഴക്കേതില്‍ ഷെമിലി പി ജോണിനാണ് അംഗീകാരം. ലോക ശ്രദ്ധയാകര്‍ഷിക്കുന്ന ബഹ്‌റൈന്‍ ഷാര്‍ജ ബുക്ക് ഫെസ്റ്റിവലില്‍ നടക്കുന്ന റൈറ്റേഴ്‌സ് ഫോറത്തില്‍ ഷെമിലിയുടെ ഇംഗ്ലീഷ് കവിതാ സമാഹാരമായ ‘സോളിലോക്വി' യുടെ പ്രകാശനം പ്രശസ്‌തരുടെ സാന്നിധ്യത്തില്‍ നടക്കും. ടാഗോര്‍ പീസ് അവാര്‍ഡ് ജേതാവും അറബ് കവിയുമായ ഡോ. ഷിഹാബ് കവിതാ സമാഹാരം ഏറ്റുവാങ്ങും. കട്ടപ്പന ഓശാനം സ്‌കൂളിലും നെടുങ്കണ്ടം എംഇഎസ്, കോട്ടയം സിഎംഎസ് കോളേജുകളിലും പഠനം പൂര്‍ത്തിയാക്കിയശേഷം 18 വര്‍ഷത്തോളമായി ബഹ്‌റൈനില്‍ ജോലി ചെയ്യുകയാണ്‌.
 
 
പ്രധാന വാർത്തകൾ
 Top