16 August Sunday
സര്‍ക്കിള്‍ സഹകരണ യൂണിയൻ തെരഞ്ഞെടുപ്പ്‌

ഉടുമ്പൻചോലയിലും പീരുമേട്ടിലും എൽഡിഎഫിന്‌ തകർപ്പൻ വിജയം

വെബ് ഡെസ്‌ക്‌Updated: Sunday Dec 8, 2019

ഉടുമ്പൻചോല സർക്കിൾ സഹകരണ യൂണിയൻ തെരഞ്ഞെടുപ്പിൽ സഹകരണ സംരക്ഷണ മുന്നണി പാനലിൽ വിജയിച്ചവർക്ക്‌ നെടുങ്കണ്ടത്ത് നൽകിയ സ്വീകരണം

  ഇടുക്കി

ഉടുമ്പൻചോല, പീരുമേട്‌ തെരഞ്ഞെടുപ്പിൽ സർക്കിൾ സഹകരണ യൂണിയൻ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥികൾ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിച്ചു. പ്രാഥമിക കാർഷികവായ്‌പ സഹകരണസംഘങ്ങൾ ഒഴികെയുള്ള ഭരണസമിതിയംഗങ്ങളുടെ മണ്ഡലത്തിൽ എൻ ശിവരാജനും എസി എസ്‌ടി ഭരണസമിതിയംഗങ്ങളുടെ മണ്ഡലത്തിൽ കെ ആർ സോദരനും ക്ഷീരസംഘം മണ്ഡലത്തിൽ വി സി അനിലും വനിതാ ഭരണസമിതി മണ്ഡലത്തിൽ ശാന്ത ചന്ദ്രനും പ്രാഥമിക കാർഷിക വായ്‌പ സഹകരണ സംഘങ്ങളിലെ ഭരണസമിതിയംഗങ്ങളുടെ മണ്ഡലത്തിൽ ഇ എൻ ചന്ദ്രൻ, കെ പി പൈലി, എം ആർ രാഘവൻ, ലതാ രാജാജി എന്നിവരും പ്രാഥമിക സഹകരണസംഘം ജീവനക്കാരുടെ മണ്ഡലത്തിൽ ടി സി രാജശേഖരൻ നായർ, പ്രാഥമിക കാർഷിക വായ്‌പ സഹകരണ സംഘങ്ങൾ ഒഴികെയുള്ള ജീവനക്കാരുടെ മണ്ഡലത്തിൽ സാജൻ മാർക്കോസ് എന്നിവരും വിജയിച്ചു. തെരഞ്ഞെടുപ്പിലെ വിജയത്തിൽ സഹകരിച്ച എല്ലാവർക്കും എൽഡിഎഫിനുവേണ്ടി കൺവീനർ പി എൻ വിജയൻ, ചെയർമാൻ പി കെ സദാശിവൻ എന്നിവർ അഭിവാദ്യം ചെയ്‌തു. 
 
 പീരുമേട് സർക്കിൾ സഹകരണസംഘം തെരഞ്ഞെടുപ്പിൽ സഹകരണ സംരക്ഷണ മുന്നണി മുഴുവൻ സീറ്റിലും വിജയിച്ചു.  നാല് മണ്ഡലങ്ങളിലും വൻഭൂരിപക്ഷത്തിലാണ്‌ വിജയിച്ചത്‌. അഞ്ച് മണ്ഡലങ്ങളിൽ നേരത്തെ എതിരില്ലാതെ വിജയിച്ചിരുന്നു.
എം ജെ വാവച്ചൻ(വായ്‌പ ഇതര സഹകരണ സംഘം), കെ എം ഉഷ(വനിതാമണ്ഡലം), എ രാമൻ(പട്ടികജാതി സംവരണ മണ്ഡലം), ഐ മൂവീസ്(ജീവനക്കാരുടെ മണ്ഡലം) എന്നിവരാണ് ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചത്. സംരക്ഷണ മുന്നണി സ്ഥാനാർഥിക്ക് 108 വോട്ടുകൾ വരെ കിട്ടിയപ്പോൾ യുഡിഎഫ് സ്ഥാനാർഥിക്ക് ലഭിച്ച ഏറ്റവും കൂടിയ വോട്ട് 29 ആണ്.  നേരത്തെ എൻ സദാനന്ദൻ, എസ് സാബു, ബേബി മാത്യു, ടൈറ്റസ്, രമേശ് എന്നിവർ എതിരില്ലാതെ വിജയിച്ചിരുന്നു.
 തൊടുപുഴയിൽ 
4 സീറ്റുകളിൽ വിജയം
തൊടുപുഴ
തൊടുപുഴ താലൂക്ക‌് സർക്കിൾ സഹകരണ യൂണിയൻ തെരഞ്ഞെടുപ്പിൽ നാല‌് എൽഡിഎഫ‌് സ്ഥാനാർഥികൾക്ക‌് അട്ടിമറി വിജയം. യുഡിഎഫ‌ിന‌് മുൻതൂക്കമുള്ള യൂണിയനിൽ നിസാര വോട്ടുകൾക്കാണ്‌ എൽഡിഎഫിന‌് ഭരണം നഷ്ടമായത‌്. വി വി മത്തായി, കെ സലിംകുമാർ, പി കെ നസീർ, അനികുമാർ എന്നിവരാണ‌് എൽഡിഎഫ‌് പാനലിൽ വിജയിച്ചത‌്. ദീപക‌്, ടോമി കാവാലം, ഇന്ദു സുധാകരൻ, സി പി കൃഷ‌്ണൻ, എം ടി ജോണി, ജോർജ‌് തോമസ‌്, സക്കറിയ എന്നിവരാണ‌് യുഡിഎഫ‌് പാനലിൽനിന്ന‌് വിജയിച്ചത‌്.
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top