03 December Tuesday

സുരക്ഷയുറപ്പാക്കി മുങ്ങല്‍ പരിശീലനം

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024

മലങ്കര ജലാശയത്തിൽ ജില്ലാതല സ്‍കൂബ ഡൈവിങ് പരിശീലനം ഉദ്ഘാടനംചെയ്തശേഷം മന്ത്രി റോഷി അഗസ്റ്റിൻ ഡിങ്കി ബോട്ടിൽ കയറിയപ്പോൾ

മൂലമറ്റം
മലങ്കര ജലാശയത്തിൽ അ​ഗ്നിരക്ഷാസേന സ്‌കൂബ സംഘം സിവിൽ ഡിഫൻസ് അം​ഗങ്ങൾക്കും സേനാം​ഗങ്ങൾക്കുമായി പരിശീലനം സംഘടിപ്പിച്ചു. കുടയത്തൂരിൽ മന്ത്രി റോഷി അ​ഗസ്റ്റിൻ ഉദ്ഘാടനംചെയ്‍തു. 100 അടി താഴ്ചയിൽ വരെ മുങ്ങി കഴിവ് തെളിയിച്ച സ്‌കൂബ ഡൈവിങ് വിദഗ്ധരാണ് പരിശീലനം നൽകിയത്. ജലാശയത്തിലും പുഴകളിലും ഉണ്ടാവുന്ന അപകടങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് ബോധവൽക്കരണവും സേനാംഗങ്ങൾക്ക് പരിശീലനവും നൽകുകയായിരുന്നു ലക്ഷ്യം. അഞ്ച് ഡിങ്കി ബോട്ടുകളാണ് പരിശീലനത്തിന് ക്രമീകരിച്ചത്. ജില്ലയിലെ ഏഴ് അഗ്നിരക്ഷ നിലയങ്ങളിലെ ഉദ്യോഗസ്ഥരും സിവിൽ ഡിഫൻസ് അംഗങ്ങളും പങ്കെടുത്തു. സ്‍കൂബ മുങ്ങൽ പരിശീലനത്തെക്കുറിച്ച് തൊടുപുഴ സീനിയർ ഫയർ ഓഫീസർ ടി കെ വിനോദ് സെമിനാർ നയിച്ചു. അറക്കുളം സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂൾ, മുട്ടം ഐഎച്ച്ആർഡി എച്ച്എസ്എസ്, കുടയത്തൂർ സരസ്വതി വിദ്യാനികേതൻ സ്കൂൾ എന്നിവിടങ്ങളിലെ അധ്യാപകരും വിദ്യാർഥികളും സിവിൽ ഡിഫൻസ് അം​ഗങ്ങളും പങ്കെടുത്തു. കേരളത്തിലെ മികച്ച അഗ്നിരക്ഷ ഉപകരണങ്ങളിൽ ഒന്നായ എമർജൻസി റെസ്ക്യൂ ടെണ്ടർ സെമിനാറിനോട് അനുബന്ധിച്ചുള്ള പ്രദർശന ഹാളിൽ ബോധവൽക്കരണത്തിനായി പ്രദർശിപ്പിച്ചു.  
ഉദ്ഘാടന പരിപാടിയിൽ ജില്ലാ ഫയർ ഓഫീസർ കെ ആർ ഷിനോയ് അധ്യക്ഷനായി. കുടയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ എൻ ഷിയാസ്,  കുടയത്തൂർ ഡെവലപ്മെന്റ് സൊസൈറ്റി പ്രസിഡന്റ് ഡോ. തോംസൺ ജോസഫ്, തൊടുപുഴ സ്‌റ്റേഷൻ ഓഫീസർ ബിനു സെബാസ്റ്റ്യൻ, ടി കെ അബ്ദുൽ അസീസ്, എം എസ് അഖിൽ, ഒ കെ വേണു, സുമോദ്, കെ എ ജാഫർഖാൻ, എം വി മനോജ്, ബിജു പി തോമസ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top