Deshabhimani

ഈ ആയുർവേദ ആശുപത്രിയിൽ ഔഷധസസ്യങ്ങളെയും പരിചയപ്പെടാം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 07, 2024, 11:46 PM | 0 min read

കുമളി
ഗവ. ആയുർവേദ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തുന്നവർക്ക് ഔഷധ സസ്യങ്ങളേയും പരിചയപ്പെടാം. പഞ്ചായത്ത് ഓഫീസ് വളപ്പിൽ പ്രവർത്തിക്കുന്ന ആശുപത്രിയുടെ വരാന്തയിലാണ് അമ്പതോളം ആയൂർവേദ സസ്യങ്ങൾ ചട്ടിയിൽ വളർത്തുന്നത്. 
പ്ലാസ്റ്റിക്, മൺ, പൂച്ചട്ടികൾക്കുപുറമെ കുപ്പി, സ്റ്റീൽ പാത്രങ്ങൾ എന്നിവയിലെല്ലാം സസ്യങ്ങളെല്ലാം വച്ചുപിടിപ്പിച്ചിട്ടുണ്ട്‌. ചില ചെടികളെല്ലാം നന്നായി വളരുകയും ചെയ്തു. ശരിയായി വെള്ളവും വളവും പരിചരണവും നൽകിയാണ് ഔഷധസസ്യങ്ങൾ ആശുപത്രി ജീവനക്കാർ സംരക്ഷിക്കുന്നത്. ഇവയെ  തിരിച്ചറിയുന്നതിന്‌  സമീപം പേരും എഴുതി പ്രദർശിപ്പിച്ചിട്ടുണ്ട്. നാട്ടിൻപുറങ്ങളിൽ സാധാരണമായി കാണപ്പെടുന്ന ഔഷധ സസ്യങ്ങൾ മുതൽ അപൂർവമായുള്ളതുവരെ ഇവിടെയുണ്ട്. 
മുറിവുകൂട്ടി, അരുത, ചങ്ങലംപരണ്ട, ചതുരമുല്ല, തുളസി, കൽത്താമര, അണലി വേഗം, ചെറൂള, കച്ചോലം തുടങ്ങി ആമ്പൽ വരെ വളർത്തുന്നുണ്ട്. സ്റ്റീൽ പാത്രത്തിൽ വെള്ളം നിറച്ച് തയാറാക്കിയിരിക്കുന്ന ആമ്പൽ കുളത്തിൽ കൊതുകുണ്ടാകാതിരിക്കാൻ വിവിധയിനം ചെറു മത്സ്യങ്ങളെയും വളർത്തുന്നു. ആയുസ്സിന്റെ ശാസ്‌ത്രമായ ആയൂർവേദത്തിന്റെ പ്രാധാന്യവും  ഔഷധസസ്യങ്ങളുടെ  സംരക്ഷണ  പ്രാധാന്യവും രോഗികളെക്കൂടി  പരിചയപ്പെടുത്തുകയാണ്‌ ഇവിടെ ജീവനക്കാരും. 
 
 


deshabhimani section

Related News

View More
0 comments
Sort by

Home