24 October Thursday

ഓണത്തിന‌് എല്ലാം ന്യായവിലയ്‌ക്ക്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2019
തൊടുപുഴ
ഓണത്തിന‌് പച്ചക്കറി വില നിയന്ത്രിക്കാനും കർഷകർക്ക‌് ന്യായവില ഉറപ്പാക്കാനും ലക്ഷ്യമിട്ട‌് കൃഷിവകുപ്പ‌് പച്ചക്കറി വിപണന കേന്ദ്രങ്ങൾ ആരംഭിച്ചു. ഹോർട്ടികോർപ്‌, വിഎഫ‌്പിസികെ എന്നിവയുടെ സഹകരണത്തോടെയാണ‌് ‘ഓണസമൃദ്ധി 2019 കാർഷിക വിപണികൾ’ ആരംഭിച്ചത‌്. ജില്ലാതലം വണ്ടിപ്പെരിയാർ പഞ്ചായത്ത‌് ബസ‌് സ‌്റ്റാൻഡ‌് കെട്ടിടത്തിൽ ഇ എസ‌് ബിജിമോൾ എംഎൽഎ  ഉദ‌്ഘാടനം ചെയ്‌തു. ചൊവ്വാഴ്ച വരെ കൃഷിവകുപ്പിന്റെ 96 ചന്തകളും ഹോർടികോർപ്പിന്റെ ഏഴും പിഎഫ‌്പിസികെയുടെ  എട്ട‌ുചന്തകളും ജില്ലയിലുണ്ടാവും. 
ഓണച്ചന്തകളിലെ സംഭരണവിപണന വില രാവിലെ കൃഷിവകുപ്പിന്റെ വെബ‌് സൈറ്റിൽ പ്രസിദ്ധീകരിക്കും. മൂന്നാർ, വട്ടവട പ്രദേശങ്ങളിലും മറ്റ‌് സ്ഥലങ്ങളിലും ഉൽപ്പാദിപ്പിക്കുന്ന അധിക ശീതകാല പച്ചക്കറികൾ മറ്റ‌് ജില്ലകളിലേക്ക‌് വിതരണം ചെയ്യുന്നതിനുള്ള ചുമതല ഹോർട്ടികോർപ്പിനാണ‌്. കർഷകർക്ക‌് പൊതുവിപണിയേക്കാൾ 10 ശതമാനം അധിക വില നൽകിയാണ‌് സംഭരിക്കുന്നത‌്. 
കർഷകരിൽനിന്ന‌് സംഭരിക്കുന്ന പച്ചക്കറികൾക്ക‌് പൊതു വിപണി വിൽപ്പന വിലയിൽനിന്ന്‌ 30 ശതമാനം കുറച്ച‌് ഉപഭോക്താക്കൾക്ക‌് ലഭ്യമാക്കും. നല്ല കൃഷിരീതിമുറകൾ പാലിച്ച പച്ചക്കറികൾക്ക‌് 20 ശതമാനം അധികവില നൽകി സംഭരിക്കുകയും ചെയ്യും.
 
 
പ്രധാന വാർത്തകൾ
 Top