26 September Saturday

പീരുമേട്ടിൽ വ്യാപകനാശം

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020

മ്ലാമലയിൽ ഉരുൾപൊട്ടലിൽ തകർന്ന വീട്

 കുമളി 
പേമാരിയിൽ പീരുമേട്ടിൽ വ്യാപകനാശം. നിരവധി സ്ഥലങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. ആളപായമില്ല. ഏക്കർകണക്കിന് കൃഷിയിടങ്ങൾ ഒലിച്ചുപോയി. റോഡുകൾ തകർന്നു. കുമളി ചോറ്റുപാറയ്‌ക്കു സമീപം റോഡിന്റെ മുകൾഭാഗത്ത് സ്ഥിതിചെയ്തിരുന്ന ജയരാജിന്റെ വീട് പൂർണമായി നശിച്ചു. പാറയുടെ മുകളിലുണ്ടായിരുന്ന മേൽമണ്ണ് പൂർണമായി തെന്നിനീങ്ങിയാണ്‌ വീട് തകർന്നത്‌. വ്യാഴാഴ്ച രാത്രി ഒമ്പതോടെ ജയരാജും കുടുംബാംഗങ്ങളും ഭക്ഷണം കഴിക്കുന്നതിനിടെ വലിയ ശബ്ദം കേട്ടതോടെ വീട്ടിൽനിന്ന്‌ ഇറങ്ങി ഓടിയതിനാൽ അപകടം ഒഴിവായി.
 മുല്ലയാറ്റിൽ പീരുമേട് മാർക്കറ്റിങ് സൊസൈറ്റിയുടെ ഫാക്ടറിക്കു സമീപമുണ്ടായ ഉരുൾപൊട്ടലിൽ റോഡ് പൂർണമായും തകർന്നു. ഏക്കർകണക്കിന് കൃഷി നശിച്ചു. പീരുമേട്ടിൽ അഴുതയാർ കരകവിഞ്ഞ് നിരവധി വീടുകളിൽ വെള്ളംകയറി. ഇവിടെ വെള്ളപ്പൊക്കം പതിവായതോടെ ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച തടയണ അടിയന്തരമായി പൊളിച്ചുനീക്കാൻ കലക്ടർ എച്ച്‌ ദിനേശൻ പഞ്ചായത്ത് സെക്രട്ടറിയോട് രേഖാമൂലം ആവശ്യപ്പെട്ടു. തടയണ പൊളിക്കുന്ന നടപടികൾ പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ ആരംഭിച്ചു. വണ്ടിപ്പെരിയാറിൽ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ വെള്ളംകയറി. മ്ലാമലയിൽ നിരവധി സ്ഥലങ്ങളിൽ ഉരുൾപൊട്ടലുണ്ടായി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top