23 September Wednesday

23 പേർക്കുകൂടി കോവിഡ്; രോഗമുക്തി 57

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020
ഇടുക്കി
കോവിഡ്‌ നിയന്ത്രണങ്ങൾ കർശനമായി തുടരുമ്പോഴും ജില്ലയിൽ രോഗവ്യാപനം. വെള്ളിയാഴ്‌ച ജില്ലയിൽ 23 പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ ഒമ്പതുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഒരാളുടെ രോഗഉറവിടം വ്യക്തമല്ല. ഉടുമ്പൻചോല സ്വദേശി(47)യുടെ രോഗ ഉറവിടമാണ്‌ വ്യക്തമല്ലാത്തത്‌. ആശ്വാസമായി 57 പേർ രോഗമുക്തി നേടി. 
 സമ്പർക്കത്തിന്‌ അയവില്ല
ബൈസൺവാലി പൊട്ടൻകാട് സ്വദേശികളായ രണ്ട്‌ സ്ത്രീകൾ(32, 70), കഞ്ഞിക്കുഴി സ്വദേശി(51), കുമളി സ്വദേശികളായ 23 വയസ്സുള്ള രണ്ടുപേർ, തൊടുപുഴ സ്വദേശികളായ സ്‌ത്രീയും പുരുഷനും(രണ്ടുപേർക്കും 44 വയസ്സ്‌), വണ്ണപ്പുറം സ്വദേശിയായ പെൺകുട്ടി(16). 
ഇതര സംസ്ഥാനങ്ങളിൽ നിന്ന്‌ എത്തിയവർ
ചിന്നക്കനാൽ സ്വദേശികളായ നാലുപേർ സ്വദേശിനി(24, 38, 51, 54), കരുണാപുരം സ്വദേശികളായ രണ്ടുപേർ(45, 36), തെങ്കാശിയിൽനിന്ന്‌ എത്തിയ കുമളി സ്വദേശികളായ രണ്ടുപേർ(59, 48), തമിഴ്‌നാട്ടിൽനിന്ന്‌ എത്തിയ ഉടുമ്പൻചോല സ്വദേശിനി(58), അസമിൽനിന്ന്‌ എത്തിയ ആർമി ഓഫീസറായ ഇരട്ടയാർ സ്വദേശി(44),  ചെന്നൈയിൽനിന്ന്‌ എത്തിയ വാത്തിക്കുടി സ്വദേശി(49), പാമ്പാടുംപാറ പറക്കാട് സ്വദേശിനി(30), വാത്തിക്കുടി സ്വദേശിയായ ഇരുപത്തിനാലുകാരൻ,
വിദേശത്തുനിന്ന് എത്തിയയാൾ
ദക്ഷിണാഫ്രിക്കയിൽനിന്ന്‌ എത്തിയ വാത്തിക്കുടി സ്വദേശിയായ മുപ്പത്തഞ്ചുകാരൻ
രോഗമുക്തർ
ജില്ലയിൽ 57 പേർ രോഗമുക്തി നേടി. ഇതിൽ ചെുതോണി സ്വദേശിയായ ആറുമാസം പ്രായമുള്ള കുഞ്ഞും 10 വയസ്സിൽതാഴെയുള്ള ഏഴുപേരുമുണ്ട്‌. ചെറുതോണി സ്വദേശികളായ അഞ്ചുകുട്ടികൾ(4, 10‌, 4, 2, 5), പാറത്തോട് സ്വദേശിനി(8), വെള്ളയാംകുടി സ്വദേശി(8), ചെറുതോണി സ്വദേശികളായ പതിനഞ്ചുപേർ (17, 49, 40, 40, 24, 26, 55, 27, 47, 42, 27, 35, 52, 39, 23), നാരകക്കാനം സ്വദേശിനി(53), രാജാക്കാട് സ്വദേശികളായ നാലുപേർ(34, 29, 54, 38), സേനാപതി സ്വദേശി(33), പടമുഖം സ്വദേശികളായ മൂന്നുപേർ(27, 28, 27), പഴയരിക്കണ്ടം സ്വദേശി(25), മൂന്നാർ സ്വദേശി(18), തോപ്രാംകുടി സ്വദേശി(40), കരിമ്പൻ സ്വദേശി(47), ഏലപ്പാറ സ്വദേശി(26), കാന്തല്ലൂർ സ്വദേശി(55), മറയൂർ സ്വദേശിനി(29), പള്ളിവാസൽ സ്വദേശി(28), ചക്കുപള്ളം സ്വദേശിനി(20), കട്ടപ്പന സ്വദേശി(33), ഉടുമ്പൻചോല സ്വദേശികളായ രണ്ടുപേർ(29, 32), ഉപ്പുതറ സ്വദേശികളായ മൂന്നുപേർ(55, 50, 46), വെള്ളയാംകുടി സ്വദേശി(45), ചിന്നക്കനാൽ സ്വദേശികളായ രണ്ടുപേർ(64, 63), കരിങ്കുന്നം സ്വദേശി(60), വണ്ണപ്പുറം മുള്ളൻകുത്തി സ്വദേശി(55), കീരിത്തോട് സ്വദേശി(34), തൊവരയാർ സ്വദേശിനി(32), കുവൈത്തിൽനിന്ന്‌ എത്തിയ ഇരുപത്തേഴുകാരൻ, റിയാദിൽനിന്ന്‌ എത്തിയ നാൽപ്പത്തൊന്നനുകാരൻ.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top