23 September Wednesday

മേരികുളം നിരപ്പേൽക്കട പാലവും തോണിത്തടി പാലവും അപകടാവസ്ഥയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020

 

ഇടുക്കി
കനത്ത മഴയിൽ മേരികുളം നിരപ്പേൽക്കട പാലവും തോണിത്തടി പാലവും വശങ്ങളിടിഞ്ഞ് അപകടാവസ്ഥയിലായി. മേരികുളം–-- ആനവിലാസം–-- കുമളി റൂട്ടിൽ മേരികുളം ജങ്‌ഷനിൽനിന്ന്‌ രണ്ട് കിലോമീറ്റർ മാറി നിരപ്പേൽക്കട പാലത്തോടു ചേർന്നുള്ള റോഡിന്റെ ഒരു ഭാഗം പൂർണമായി ഇടിഞ്ഞുതാഴ്‌ന്നു. ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഇ എസ് ബിജിമോൾ എംഎൽഎ സ്ഥലം സന്ദർശിച്ചു. കട്ടപ്പന–- കോട്ടയം റൂട്ടിൽ മേരികുളം തോണിത്തടി പാലത്തിൽ വെള്ളം കയറി. റോഡിന്റെ വലതുവശത്ത് കരിങ്കൽക്കെട്ട് ഇടിഞ്ഞു. റോഡിന്റെ ഇരുവശങ്ങളിലുമുള്ള വീടുകളിൽ വെള്ളംകയറി. വീട്ടുപകരണങ്ങൾ നശിച്ചു. പ്രദേശത്തെ കൃഷിക്കും നാശനഷ്ടം സംഭവിച്ചു. വ്യാഴാഴ്ച രാത്രിയുണ്ടായ ശക്തമായ മഴയിലാണ് മേരികുളം മേഖലയിൽ നാശനഷ്ടം ഉണ്ടായത്. തോണിത്തടി പാലത്തിന്‌ സമീപം താമസിക്കുന്ന മാങ്കൂട്ടത്തിൽ എം എൻ മോഹനൻ, പുത്തൻപറമ്പിൽ പി കെ ശശി തുടങ്ങിയവരുടെ വീടുകളിൽ വെള്ളം കയറിയതോടെ രാത്രിയിൽതന്നെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top