10 August Monday

പ്രധാനമന്ത്രി രാജ്യത്തെ ഭിന്നിപ്പിക്കുന്നു: എസ‌് സതീഷ‌്

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2019

ജാഥയ്‌ക്ക്‌ വണ്ടിപ്പെരിയാറിൽ നൽകിയ സ്വീകരണം

വണ്ടിപ്പെരിയാർ/ ഇടുക്കി
രാജ്യം അപകടകരമായ സാഹചര്യത്തിലാണ‌് എത്തിയിരിക്കുന്നതെന്നും പ്രധാനമന്ത്രി നാടിനെ ഭിന്നിപ്പിക്കുകയാണെന്നും  ഡിവൈഎഫ‌്ഐ സംസ്ഥാന പ്രസിഡന്റ‌് എസ‌് സതീഷ‌്. ഡിവൈഎഫ്‌ഐ സംസ്ഥാനജാഥയ്‌ക്ക്‌ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ക്യാപ്‌റ്റനായ എസ‌് സതീഷ‌്. ആർഎസ‌്എസിന്റെ പ്രത്യയശാസ‌്ത്രം നടപ്പാക്കാൻ ഇന്ത്യൻ പാർലമെന്റിനെ ഉപയോഗിക്കുന്നു. കാശ‌്മീരിനെ കീറിമുറിച്ച‌് അവിടുത്തെ ജനതയുടെ അവകാശങ്ങൾ അട്ടിമറിക്കുകയാണ്‌. സ്വാതന്ത്ര്യസമരത്തിൽ ഒരുപങ്കും വഹിക്കാത്ത ആർഎസ‌്എസ‌് രാജ്യത്തെ തകർക്കുന്നു. കേന്ദ്ര സർക്കാർ മനുഷ്യരെ വേട്ടയാടാൻ കഴിയുന്ന നയങ്ങൾ നടപ്പാക്കുന്നു. യുഎപിഎ നിയമഭേദഗതി ദേശീയ അന്വേഷണ ഏജൻസിക്ക്‌ കൂടുതൽ അധികാരങ്ങൾ നൽകുകയാണ്‌. വിവരാവകാശ നിയമത്തിന്റെ കഴുത്ത‌ുമുറുക്കി. ആർഎസ‌്എസ‌് നേതൃത്വത്തിൽ സൈനിക സ‌്കൂളുകളും ആരംഭിക്കുന്നു.  
 കേന്ദ്ര സർക്കാരിനെതിരെ ഒരു പ്രതിരോധവും രാജ്യത്ത‌് ഉയർത്താൻ കോൺഗ്രസിനാവുന്നില്ല. തെരഞ്ഞെടുപ്പ‌് സമയത്ത‌് ഇടതുപക്ഷത്തിന‌് ഇന്ത്യയിൽ എന്ത‌ുഭാവിയെന്ന‌് ചോദിച്ച‌് പരിഹസിച്ചവരാണ‌് കേരളത്തിലെ കോൺഗ്രസുകാർ. വളരെ ചെറുതായിട്ടും അംഗബലം കുറഞ്ഞിട്ടും ആർഎസ‌്എസ‌് നീക്കങ്ങൾക്കെതിരെ ചങ്കുറ്റത്തോടെ പോരാടാൻ ഇടതുപക്ഷത്തിന‌ും സിപിഐ എമ്മിനും കഴിയുന്നതായും എസ‌് സതീഷ‌് പറഞ്ഞു.
നാടിനെയും ജനതയെയും വേർതിരിക്കുന്ന വർഗീയതക്കെതിരെ ഐക്യകാംക്ഷികളുടെ ഒത്തൊരുമ ഉണ്ടാവണമെന്നും ഭാവി വാഗ്‌ദാനങ്ങളായ യുവാക്കൾക്ക്‌ തൊഴിൽ നൽകണമെന്നും ആവശ്യപ്പെട്ടുള്ള ക്യാമ്പയിന്‌ മുന്നോടിയായുള്ള ജാഥയെ മലനാട്‌ സ്വീകരിച്ചത്‌ ആവേശപൂർവം. ‘വർഗീയത വേണ്ട, ജോലി മതി’ എന്ന മുദ്രാവാക്യം ഉയർത്തി 15ന്‌ സംഘടിപ്പിക്കുന്ന യൂത്ത്‌ സ്‌ട്രീറ്റിന്റെ പ്രചാരണ ജാഥയ്‌ക്കാണ്‌ ജില്ലയിലെ നാലുകേന്ദ്രങ്ങളിൽ വമ്പിച്ച സ്വീകരണം നൽകിയത്‌. ബുധനാഴ‌്ച രാവിലെ വണ്ടിപ്പെരിയാറിലായിരുന്നു ആദ്യ സ്വീകരണം. പീരുമേട‌് ബ്ലോക്ക‌് കമ്മിറ്റി നേതൃത്വത്തിൽ നൂറുകണക്കിന‌് യുവാക്കൾ വരവേറ്റു. 
വിവിധ കേന്ദ്രങ്ങളിൽ സംസ്ഥാന പ്രസിഡന്റ‌് എസ‌് സതീഷിനുപുറമെ മാനേജർ എ‌സ‌് കെ സജീഷ‌്, അംഗങ്ങളായ വി കെ സനോജ‌്, ഡോ. പ്രിൻസി കുര്യാക്കോസ‌്, എം വിജിൻ, ഷിജുഖാൻ, ജില്ലാ സെക്രട്ടറി രമേഷ്‌ കൃഷ്‌ണൻ, പ്രസിഡന്റ്‌ പി പി സുമേഷ്‌ എന്നിവർ സംസാരിച്ചു. ബാൻഡ്‌ മേളങ്ങളുടെയും പ്രകടനത്തിന്റെയും അകമ്പടിയോടെയാണ‌് ജാഥയെ തോട്ടം മേഖല വരവേറ്റത‌്. പീരുമേട‌് ബ്ലോക്ക‌് പ്രസിഡന്റ‌് ആർ രാമരാജ‌്, സെക്രട്ടറി യു എച്ച‌് ഫൈസൽ എന്നിവർ ചേർന്ന്‌ ജാഥയെ സ്വീകരിച്ചു. തുടർന്ന‌് പീരുമേട‌് ബ്ലോക്ക‌് കമ്മിറ്റി തയ്യാറാക്കിയ ജാഥാംഗങ്ങളുടെ ഛായാചിത്രങ്ങൾ കൈമാറി. ജി വി രാജാ ‌സ‌്പോർട‌്‌സ‌് അവാർഡ‌് നേടിയ മാധ്യമ പ്രവർത്തകൻ യു എച്ച‌് ഫൈസൽ, ചിത്രകാരൻ കെ എ അബ‌്ദുൾ റസാഖ‌് എന്നിവർക്ക‌് ബ്ലോക്ക‌് കമ്മിറ്റിയുടെ ഉപഹാരം സംസ്ഥാന പ്രസിഡന്റ‌് എ‌സ‌് സതീഷ‌് കൈമാറി. ആർ രാമരാജ‌് അധ്യക്ഷനായി. കെ ഡി അജിത്‌ സ്വാഗതവും യു എച്ച‌് ഫൈസൽ നന്ദിയും പറഞ്ഞു. ജാഥാംഗങ്ങൾ വണ്ടിപ്പെരിയാർ കറുപ്പുപാലത്തുള്ള അയ്യപ്പദാസ‌് രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ‌്പാർച്ചന നടത്തി.
രക്തസാക്ഷി അനീഷ് രാജന്റെ സ്മരണയിൽ സംസ്ഥാന ജാഥയ്‌ക്ക് നെടുങ്കണ്ടത്ത് ഉജ്വല വരവേൽപ്പ്‌ നൽകി. കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ നൂറുകണക്കിന്‌ പ്രവർത്തകർ ജാഥയെ വരവേറ്റു. രക്തസാക്ഷി അനീഷ് രാജന്റെ അമ്മ സബിത അനീഷ് രാജന്റെ ചിത്രം ആലേഖനം ചെയ്ത ഉപഹാരം എസ് സതീഷിന് നൽകി. ജില്ലാ ട്രഷറർ അഡ്വ. രാജ, ജോമോൻ ജോസ്, സി വി ആനന്ദ്, പി എസ് അനീഷ്, ടി എസ് സുമൻ, രഞ്ജിത്, എസ് സുധീഷ് എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം രമ്യ റനീഷ് അധ്യക്ഷയായി. 
നെടുങ്കണ്ടത്തുനിന്നെത്തിയ ജാഥയെ ഇടുക്കിയിൽനിന്ന്‌ സ്വീകരിച്ചാനയിച്ച്‌ ചെറുതോണിയിൽ വൻ വരവേൽപ്പ്‌ നൽകി. നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ തുറന്ന വാഹനത്തിലാണ് ജാഥാ ക്യാപ്റ്റനെ സ്വീകരണ കേന്ദ്രത്തിലേക്ക്‌- എത്തിച്ചത്-. വാദ്യമേളങ്ങളും ബൈക്ക്- റാലിയും അകമ്പടിയുണ്ടായി. ജിബിൻ ജോസഫ്- അധ്യക്ഷനായി. ബ്ലോക്ക്- സെക്രട്ടറി ഡിറ്റാജ്- ജോസഫ്, പ്രസിഡന്റ്- എബിൻ ജോസഫ്- എന്നിവർ സംസാരിച്ചു. 
നൂറുകണക്കിന് യുവാക്കൾ ചേറന്നാണ്‌ ജാഥയെ തൊടുപുഴയിലേക്ക് ആനയിച്ചത്. മൂലമറ്റം, തൊടുപുഴ, കരിമണ്ണൂർ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. മുട്ടത്തുനിന്ന്‌ നിരവധി ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ തൊടുപുഴ നഗരത്തിലേക്ക് ജാഥാ ക്യാപ്‌റ്റനെയും അംഗങ്ങളെയും സ്വീകരിച്ചു. മോർ ജങ്ഷനിൽനിന്ന്‌ വാദ്യമേളങ്ങളുടെയും നാടൻ കലാരൂപങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ സ്വീകരണ കേന്ദ്രമായ നഗരസഭ മൈതാനിയിൽ എത്തിച്ചു.  സ്വീകരണ യോഗത്തിൽ തൊടുപുഴ ബ്ലോക്ക് പ്രസിഡന്റ് ടി എസ് ഷിയാസ് അധ്യക്ഷനായി. 
ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ എ രാജ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ബി അനൂപ്, കെ എം ഷിയാസ്, കെ കെ ഷിംനാസ്,  സ്വാഗതസംഘം രക്ഷാധികാരി വി വി മത്തായി, ചെയർമാൻ മുഹമ്മദ് ഫൈസൽ, എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം എസ് ശരത്, ഡിവൈഎഫ്ഐ തൊടുപുഴ ബ്ലോക്ക് സെക്രട്ടറി എം പി അരുൺ, തേജസ് കെ ജോസ് എന്നിവർ സംസാരിച്ചു. കരിമണ്ണൂർ ബ്ലോക്ക് സെക്രട്ടറി അരുൺദാസ് സ്വാഗതം പറഞ്ഞു. 
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top