21 September Saturday

നെടുങ്കണ്ടം സ്പോർട്സ് ഹോസ്റ്റൽ പുതിയ കെട്ടിടത്തിൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2019

 

 
നെടുങ്കണ്ടം
ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പുതിയ കെട്ടിടത്തിലേക്ക് നെടുങ്കണ്ടം സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ പ്രവർത്തനം മാറ്റി. പുതിയ കെട്ടിടത്തിലെ പ്രവർത്തനം നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി പനച്ചിക്കൽ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ സ്‌പോര്‍ട്‌സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ അധ്യക്ഷനായി. വനം വികസന കോർപറേഷൻ ഡയറക്ടർ ബോർഡംഗം പി എൻ വിജയൻ, നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് എസ് ജ്ഞാനസുന്ദരം, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീമന്ദിരം ശശികുമാർ, നെടുങ്കണ്ടം സഹകരണ ബാങ്ക് പ്രസിഡന്റ് എൻ കെ ഗോപിനാഥൻ, ഡിടിപിസി എക്‌സിക്യൂട്ടീവംഗം ടി എം ജോൺ, പഞ്ചായത്തംഗം കെ എൻ തങ്കപ്പൻ എന്നിവർ സംസാരിച്ചു. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം കെ എൽ ജോസഫ് സാഗതവും ജില്ലാ സ്പോപോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ്‌ എം സുകുമാരൻ നന്ദിയും പറഞ്ഞു.
സ്പോർട്സ് കൗൺസിലിനുകീഴില്‍ പത്തുവര്‍ഷമായി നെടുങ്കണ്ടത്ത്‌ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലില്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞമാസം 10ന്‌ താല്‍ക്കാലികമായി അടച്ചിരുന്നു. 55 കുട്ടികളാണ് ഇവിടെയുള്ളത്. ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ്‌ ഹോസ്റ്റല്‍ അടച്ചത്. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സിക്കുട്ടന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയതിനുശേഷമാണ്‌ നിലവിലെ കെട്ടിടത്തില്‍നിന്ന്‌ പ്രവര്‍ത്തനം മാറ്റാൻ തീരുമാനിച്ചത്‌. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഇരുനില കെട്ടിടത്തിലേക്കാണ് ഹോസ്റ്റല്‍ മാറ്റുന്നത്. ശുചീകരണം, ജലവിതരണ സൗകര്യം, വൈദ്യുതീകരണം, പാചകപ്പുര, ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും പ്രത്യേകം താമസസൗകര്യം ഒരുക്കല്‍ തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ഹോസ്റ്റൽ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയത്. 
ഹോസ്റ്റലിന് സ്വന്തമായി കെട്ടിടം നിർമിക്കുന്നതിന് ഭൂമി വിട്ടുനൽകുന്നതിനുള്ള നടപടി സർക്കാർ തലത്തിൽ ആരംഭിച്ചു. സ്ഥലം ലഭിക്കുന്ന മുറയ്‌ക്ക് എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടി കെട്ടിടം നിർമിക്കും.
 
 
 
പ്രധാന വാർത്തകൾ
 Top