20 April Tuesday

സ്‌കൂൾ തുറക്കാൻ കാത്തിരിക്കേണ്ട പാഠപുസ്‌തകമെത്തി

വെബ് ഡെസ്‌ക്‌Updated: Thursday Apr 8, 2021
കട്ടപ്പന 
അടുത്ത അധ്യയന വർഷത്തേയ്‌ക്കുള്ള പാഠപുസ്‌തകങ്ങൾ ഇത്തവണ ജില്ലയിൽ നേരത്തെയെത്തി. കട്ടപ്പനയിലെ ജില്ലാ ടെക്‌സ്റ്റ് ബുക്ക് ഡിപ്പോയിലാണ് പുസ്തകങ്ങൾ എത്തിയത്. മെയ്‌ ആദ്യവാരംതന്നെ ജില്ലയിലെ മുഴുവൻ സ്കൂളുകളിലേക്കും എല്ലാ വിഷയങ്ങളുടെയും പാഠപുസ്‌തക വിതരണം പൂർത്തിയാക്കാൻ കഴിയുമെന്ന്‌ അധികൃതർ അറിയിച്ചു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ നേരത്തേയാണ് ജില്ലകളിലെ ബുക്ക് ഡിപ്പോയിലേക്ക്‌ പാഠപുസ്തകം എത്തിയത്. ഒന്നുമുതൽ ഏഴുവരെയുള്ള ഒന്നാം വാള്യം പാഠപുസ്തകങ്ങൾ എത്തിക്കഴിഞ്ഞു. ഏഴ് ലക്ഷം പുസ്തകങ്ങളാണ് അടുത്ത അധ്യയന വർഷം ഇടുക്കി ജില്ലയിലെ സ്കൂളുകളിലേക്ക്‌ എത്തേണ്ടത്. ഇവയിൽ പകുതിയിലധികവും ഡിപ്പോയിൽ എത്തി. കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിൽ ഹോംഷോപ്പ് വഴി 15 ജീവനക്കാരാണ് ഡിപ്പോയിൽ പുസ്തകങ്ങൾ ക്രമീകരിച്ച് സ്കൂളുകളിലേക്ക്‌ എത്തിക്കുന്നത്. ഒരാൾ ഒരു ദിവസം ആറായിരം പുസ്തകങ്ങൾ വരെയാണ് തരം തിരിക്കുന്നത്.
കഴിഞ്ഞ മാസമാണ് കാക്കനാട് കേരള ബുക്ക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റിയിൽനിന്ന് ഒന്നുമുതൽ പത്താവരെ ക്ലാസുകളിലേക്കുള്ള പുസ്തകങ്ങൾ എത്തിത്തുടങ്ങിയത്. കട്ടപ്പനയിലെ ജില്ലാ ടെക്‌സ്റ്റ് ബുക്ക് ഡിപ്പോ ജില്ലയിലെ എട്ട് സൊസൈറ്റികൾവഴി 130 സ്കൂളുകളിലാണ്‌ പുസ്‌തകം എത്തിക്കുന്നത്‌.  കട്ടപ്പന, നെടുങ്കണ്ടം, പീരുമേട് തുടങ്ങിയ പ്രദേശങ്ങളിലെ മിക്ക സ്കൂളുകളിലും ഇതിനോടകം പുസ്തകങ്ങൾ വിതരണംചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top