26 May Tuesday

ക്രമക്കേട‌്: റേഷൻ കടയുടെ ലൈസൻസ‌് സസ‌്പെൻഡ‌് ചെയ‌്തു

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020

 തൊടുപുഴ

സിവിൽ സപ്ലൈസും ലീഗൽ മെട്രോളജി വകുപ്പും നടത്തിയ സംയുക്ത പരിശോധനയിൽ ക്രമക്കേട‌് കണ്ടെത്തിയ പൊതുവിതരണ കേന്ദ്രത്തിന്റെ ലൈസൻസ‌് സസ‌്പെൻഡ‌് ചെയ‌്തു. കാഞ്ഞാറിൽ 114–--ാം നമ്പർ പൊതുവിതരണകേന്ദ്രത്തിന്റെ ലൈസൻസാണ‌് സസ‌്പെൻഡ‌് ചെയ‌്തത‌്. കടയിൽ ആദ്യം പരിശോധനയ‌്ക്ക‌് എത്തിയ ലീഗൽ മെട്രോളജി വകുപ്പ‌് ഉദ്യോഗസ്ഥർ ത്രാസ് സ്റ്റാമ്പ് ചെയ്യാത്തതിനാൽ രണ്ടായിരം രൂപ പിഴ ഈടാക്കി. തുടർന്നു സിവിൽ സപ്ലൈസ‌് വകുപ്പ‌് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ സ്റ്റോക്കിൽ 19 കിലോ പഞ്ചസാര, 1174 കിലോ അരി എന്നിവ കുറവുള്ളതായും 516 കിലോ ഗോതമ്പ് കൂടുതലുള്ളതായും കണ്ടെത്തി. ഇതോടെയാണ‌് ലൈസൻസ‌് സസ‌്പെൻഡ‌് ചെയ‌്തത‌്. മുമ്പ്‌ ഇവിടെയുണ്ടായിരുന്ന 117–--ാം നമ്പർ  പൊതുവിതരണ കേന്ദ്രത്തിന്റെ ലൈസൻസ‌് സസ‌്പെൻഡ‌് ചെയ‌്ത‌് അവിടെയുള്ള കാർഡ‌് ഉടമകളെ ഈ കടയുടെ കീഴിലാക്കുകയായിരുന്നു. കോളപ്രയിലെ റേഷൻ വ്യാപാരിക്ക‌് ഈ കടയുടെ ചുമതല താലൂക്ക‌് സപ്ലൈ ഓഫീസർ കൈമാറി.
 അളവുതൂക്ക ഉപകരണം മുദ്ര വയ‌്ക്കാത്തതിന‌് മറ്റൊരു റേഷൻ കടയുടമയിൽനിന്നും ലീഗൽ മെട്രോളജി വകുപ്പ‌് രണ്ടായിരം രൂപ പിഴ ഈടാക്കി. പച്ചക്കറി, പലവ്യഞ്ജനങ്ങൾ എന്നിവയ‌്ക്ക‌് അമിതവില ഈടാക്കിയ വെങ്ങല്ലൂരിലെ ആമിന സൂപ്പർ മാർക്കറ്റ്, പട്ടയം കവലയിലെ ബ്രദേഴ്‌സ് വെജിറ്റബിൾസ് എന്നിവയ്‌ക്കെതിരെയും കേസെടുത്തു. പട്ടയം കവലയിലെ ബ്രദേഴ്‌സ് വെജിറ്റബിൾസ് 20 രൂപയ‌്ക്ക‌് മൊത്ത വിതരണക്കാരിൽനിന്ന്‌ വാങ്ങുന്ന പച്ചമുളക് 80 രൂപയ്‌ക്കാണ് വിറ്റിരുന്നത്. താലൂക്ക് സപ്ലൈ ഓഫീസർ മാർട്ടിൻ മാനുവൽ, ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ ഇ പി അനിൽകുമാർ, റേഷനിങ‌് ഇൻസ്‌പെക്ടർമാരായ പി എസ‌് ജയൻ, കെ കെ സ്‌മിത എന്നിവരാണ് പരിശോധന നടത്തിയത‌്. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top