പീരുമേട്
പീരുമേട് താലൂക്ക് ആശുപത്രിയുടെ ചരിത്രത്തിൽ ആദ്യമായി മേജർ ശസ്ത്രക്രിയ വിജയകരം. പഴയ പാമ്പനാർ റെജി മാത്യുവിന്റെ ഭാര്യ സൂസൻ(35)ന്റെ കാൽമുട്ടിലാണ് ശസ്ത്രക്രിയ നടത്തിയത്. ഒരാഴ്ച മുമ്പാണ് സൂസൻ വീട്ടിൽ തെന്നിവീണ് കാൽമുട്ടിന് ഗുരുതര പരിക്കേറ്റത്.
ഇടത് കാൽമുട്ടിലെ ചിരട്ട നാല് കഷ്ണങ്ങളായി. പീരുമേട് താലൂക്ക് ആശുപത്രിയിൽ ഓർത്തോ സർജൻ ഡോ. ജെ ആർ മണിയുടെ നേതൃത്വത്തിൽ രണ്ടരമണിക്കൂറിലേറെ നീണ്ട പരിശ്രമത്തിലാണ് സൂസന്റെ ശസ്‍ത്രക്രിയ പൂർത്തിയാക്കിയത്. പീരുമേട് താലൂക്ക് ആശുപത്രിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മേജർ ശസ്‍ത്രക്രിയ വിജയമാകുന്നത്.
സൂപ്രണ്ട് ഡോ. ആനന്ദ്, അനസ്തേഷ്യ വിഭാഗം ഡോ. ടോം, ഡോ. ശീതൾ, നഴ്‌സുമാരായ ശാന്തി, സുറുമി, ഷീന ഉൾപ്പെടെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും ഒന്നിച്ചുള്ള പ്രയത്നമാണ് വിജയത്തിലെത്തിയത്. പുറത്ത് ലക്ഷങ്ങൾ ചെലവ് വരുന്ന ശസ്ത്രക്രിയയാണ് താലൂക്ക് ആശുപത്രിയിൽ സൗജന്യമായി നടത്തിയത്. രോഗിക്ക് ഒരു മാസത്തെ വിശ്രമം വേണ്ടിവരുമെന്നും ഒരാഴ്ചക്കുള്ളിൽ വാക്കിങ് സ്റ്റിക്ക് ഉപയോഗിച്ച് നടക്കാൻ കഴിയുമെന്നും ഡോ. ജെ ആർ മണി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..