24 October Thursday
16 കാരിയെ പീഡിപ്പിച്ച കേസ്‌

പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം പിഴയും

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2019
തൊടുപുഴ
പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. തമിഴ്‌നാട് വിരുതനഗർ രാജപാളയം താലവായ്‌പുരം മുരുകനെ(35)യാണ് തൊടുപുഴ പോക്‌സോ കോടതി ജഡ്ജി കെ അനിൽകുമാർ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷംകൂടി കഠിനതടവ് അനുഭവിക്കണം.
2014 മെയ് 25നാണ് കേസിനാസ്‌പദമായ സംഭവം . കടയിൽനിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്കുപോയ പതിനാറുകാരിയെ മുരുകൻ ബലമായി വലിച്ചുകൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. പിഴ പെൺകുട്ടിക്ക്‌ നഷ്ടപരിഹാരമായി നൽകാനും കോടതി ഉത്തരവിട്ടു. പെൺകുട്ടിയുടെ പുനരധിവാസത്തിന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് ശുപാർശ ചെയ്തിട്ടുണ്ട്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക്‌ പ്രോസിക്യൂട്ടർ അഡ്വ. പി ബി വാഹിദ ഹാജരായി.
 
 
പ്രധാന വാർത്തകൾ
 Top