19 September Saturday

ചൊക്രമുടി കുടിയിൽ 5 വീടുകൾ കാറ്റെടുത്തു

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020
ബൈസൺവാലി
ശക്തമായ കാറ്റിൽ ബൈസൺവാലി ചൊക്രമുടി ആദിവാസി കുടിയിൽ അഞ്ച് വീടുകൾ തകർന്നു. സുബ്ബരാജ്‌, വേലുസ്വാമി, കൃഷ്ണകുമാർ, കുമരപ്പൻ, കൃഷ്ണൻ എന്നിവരുടെ വീടുകളാണ്‌ കാറ്റെടുത്തത്. സുബ്ബരാജിന്റെ വീടിന്റെ മുൻഭാഗത്തെ ഷീറ്റുകൾ കാറ്റിൽപ്പറന്നു. വേലുസ്വാമിയുടെ വീടിന്റെ മേൽക്കൂരയിലെ ഓടുകൾ ഇളകിമാറി. നിരവധി ഓടുകൾ തകർന്നു. കൃഷ്ണകുമാറിന്റെ വീടിന്റെ മുഴുവൻ ഷീറ്റുകളും കാറ്റിൽ പറന്നുപോയി. പ്രദേശത്ത്‌ കനത്ത കാറ്റും മഴയും തുടരുകയാണ്‌. കുടിയിലേക്കുള്ള റോഡിൽ പലയിടത്തും മരങ്ങൾവീണ് ഗതാഗതം തടസ്സപ്പെട്ടിട്ടുമുണ്ട്.കുമളിയിലും ശക്തമായി തുടരുന്ന കാറ്റിലും മഴയിലും നാശമുണ്ടായി‌. കുമളി അമരാവതി എ കെ ജി പടിക്കു സമീപം താമസിക്കുന്ന നരിവള്ളിൽ വീട്ടിൽ സജിയുടെ വീട്‌ ഭാഗികമായി തകർന്നു. വീടിന്റെ ആസ്ബറ്റോസ് മേഞ്ഞ മേൽക്കൂര പൂർണമായി തകർന്നു. വീട്ടിലുള്ള വസ്തുക്കൾ ഭാഗികമായി നശിച്ചു. സംഭവസമയം സജിയുടെ ഭാര്യ സജിനി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവർക്ക് നിസ്സാര പരിക്കേറ്റു. 50,000 രൂപയോളം നഷ്ടമുണ്ടായി. അതിർത്തി പ്രദേശത്തെ മലകുന്നത്ത്‌ വിനോദിന്റെ വീടും തകർന്നു. കുട്ടികളുടെ പാഠപുസ്തകങ്ങളും വസ്ത്രങ്ങളുമെല്ലാം നശിച്ചു. കഴിഞ്ഞവർഷം ഇതേ സ്ഥലത്ത്‌ സ്കൂൾ ബസ് കാറ്റിൽ നിലംപൊത്തിയിരുന്നു. 
ശാന്തൻപാറ ഐക്കരകുടിയിൽ ലാലുവിന്റെ വീടിനു മുകളിൽ മരം ഒടിഞ്ഞുവീണു. ബുധനാഴ്ച രാവിലെ ഏഴോടെയാണ്‌ സംഭവം. ലാലുവും ഭാര്യയും കുട്ടികലും ഓടിമാറിയതിനാൽ വൻ അപകടം ഒഴിവായി. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top