19 September Saturday

ശമനമില്ലാതെ കാറ്റ്‌: മറയൂരിന്‌ നെഞ്ചിടിപ്പ്

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020

പള്ളനാട് സ്വദേശിനി കറുപ്പായിയുടെ വീടിന്റെ മേൽക്കൂര തകർന്ന നിലയിൽ

 മറയൂർ
മറയൂർ മേഖലയിൽ തുടർച്ചയായി രണ്ടുദിവസം വീശിയടിച്ച കാറ്റിൽ വീടുകൾക്കും കൃഷിക്കും വ്യാപാരസ്ഥാപനങ്ങൾക്കും ഉൾപ്പെടെ വ്യാപക നാശനഷ്-ടം. രണ്ടാംദിവസം രാത്രിമാത്രം നൂറ്റിമുപ്പതോളം വീടുകളാണ് തകർന്നത്-. വീട്‌ മേഞ്ഞ ആസ്-ബറ്റോസ്- ഷീറ്റുകൾ കാറ്റിൽ മീറ്ററുകൾ പറന്നുപോയി. ഇരുന്നൂറേക്കറിലെ കരിമ്പ്- കൃഷിയും നിരവധി കവുങ്ങുകളും തെങ്ങുകളും ജാതി, നെല്ലി തുടങ്ങിയവയും ആനക്കാൽപ്പെട്ടി മുതൽ കരിമുട്ടി വരെയുള്ള ഭാഗങ്ങളിൽ ഒടിഞ്ഞുവീണു. കാന്തല്ലൂരിലെ മൈക്കിൾ ഗിരി, മിഷ്യൻവയൽ, ചാനൽമേട്, ചിന്നവര, ആനക്കാൽപെട്ടി, നാച്ചിവയൽ, കൂടവയൽ എന്നീ പ്രദേശങ്ങളിലെ വാഴക്കൃഷികൾ പൂർണമായും നശിച്ചു. വ്യാഴാഴ്ച രാത്രിയോടെ കാറ്റിന്‌ ശമനം വന്നത് അൽപം ആശ്വാസമായി. 
ഭീഷണിയായി വൻമരങ്ങൾ
മറയൂർ ചന്ദന റിസർവിലെ യൂക്കാലി മരം കാറ്റിൽ കടപുഴകി എം എസ്- കുമാറിന്റെ വീടിന് കേടുപാടുകൾ സംഭവിച്ചു. വീടിന് സമീപത്തെ ഷെഡ്‌ പൂർണമായി തകർന്നു. സമീപവാസിയായ രഞ്ജിത്തിന്റെ വീട്ടിലേക്കും റിസർവിലെ വൻവരം വീണ് മേൽക്കൂരയ്‌ക്ക്- കേടുപാടുകളുണ്ടായി. കക്കൂസ്, കുളിമുറി എന്നിവ പൂർണമായും തകർന്നു. 
വീടുകൾ തകർന്നു
പള്ളനാട്- അങ്കണവാടി ഭാഗത്ത്- വീടിന്റെ മേൽക്കൂര പൂർണമായും തകർന്നുവീണു. വിധവയായ കറുപ്പായിയുടെ വീടാണ്‌ തകർന്നത്‌. അപകടസമയത്ത്‌ ഇവരും മകനും ഭാര്യയും ചെറിയ കുട്ടികളും വീട്ടിലുണ്ടായിരുന്നു-. മറയൂർ പട്ടം കോളനിയിൽ പാമ്പാക്കുട സ്വദേശി തെക്കുംപുറത്ത്- മനോജ്- എം പോളിന്റെ വീടിന്റെ മേൽക്കൂര പകുതിയോളം പറന്ന് റോഡിൽ പതിച്ചു. പൊട്ടംകുളം ജ്വല്ലറി ഉടമ സജീവിന്റെ വീടിന്റെ മതിൽക്കെട്ട്‌ വൻമരം വീണ്‌- തകർന്നു. മറയൂർ ടൗണിലെ വിജയകുമാറിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ ചിക്കൻസെന്ററിന്റെ മുകളിലേക്ക് ആൽമരം ഒടിഞ്ഞുവീണ് മേൽക്കൂരയും ചുവരുകളും തകർന്നു. കോച്ചാരം ഭാഗത്ത് രാജശേഖരൻ നായരുടെ വീടിന്റെ അറ്റകുറ്റപ്പണിക്കിടെ ഓടുകൾ വീണ്‌ അയൽവാസി എം ബി ശശികുമാറിന് പരിക്കേറ്റു. നൂറുകണക്കിന് വീടുകളുടെ മുകളിൽ സ്ഥാപിച്ചിരുന്ന വാട്ടർ ടാങ്കുകളും സോളാർ പാനലുകളും നശിച്ചു.
സ്-കൂൾ കെട്ടിടത്തിന് നാശം
മറയൂരിലെ ജയ്-മാത പബ്ലിക്‌- സ്-കൂൾ കെട്ടിടത്തിന്റെ മൂന്നാംനിലയിലെ ജനൽച്ചില്ലുകൾ കാറ്റിൽ പൊട്ടിനശിച്ചു. കംപ്യൂട്ടർ ലാബിലെ ഉപകരണങ്ങൾ താഴെവീണു. 
ഗതാഗതം തടസ്സപ്പെട്ടു
മറയൂർ മേഖലയിലെ ചെറുവഴികൾ ഉൾപ്പെടെ എല്ലാ റോഡുകളിലും വൻമരങ്ങൾ വീണതോടെ ഗതാഗതം പൂർണമായി നിലച്ചു.- പുറത്തേക്ക്- ഇറങ്ങാനോ പരസ്-പരം ബന്ധപ്പെടാനോ കഴിയാതെ മണിക്കൂറുകൾ വലഞ്ഞു. മറയൂർ‐ മൂന്നാർ റോഡിൽ 14  ഇടങ്ങളിലും ലക്കം വെള്ളച്ചാട്ടത്തിനു സമീപവും റോഡിലേക്ക്- മണ്ണിടിഞ്ഞ്‌ ഗതാഗതം തടസ്സപ്പെട്ടു. സർക്കാർ സംവിധാനങ്ങൾക്കു- പുറമെ നാട്ടുകാരും ചേർന്നാണ് ഗതാഗതം പുനഃസ്ഥാപിച്ചത്-. ആദിവാസി കോളനികളിലേക്കുള്ള റോഡുകളിലെ മരങ്ങൾ മാറ്റാൻ കഴിയാത്ത സാഹചര്യത്തിലാണ്.
വൈദ്യുതിയില്ലാതെ നാലാം ദിവസവും 
മറയൂരിലേക്ക്- വൈദ്യുതി എത്തുന്ന പ്രധാന വഴികളിൽ മാത്രം എഴുപതോളം പോസ്റ്റുകളാണ് തകർന്നത്‌-. വൈദ്യുതി തടസ്സം മറയൂർ, കാന്തല്ലൂർ ഭാഗത്തുള്ള സർക്കാർ, സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനത്തെയും ബാധിച്ചു . ജീവൻരക്ഷാ മരുന്നുകൾ ഉൾപ്പെടയുള്ളവ കേടുകൂടാതെ സൂക്ഷിക്കുന്നത് പ്രതിസന്ധിയിലാണ്‌. ഇടവഴികളിൽ വീണ പോസ്റ്റുകളുടെ എണ്ണം തിട്ടപ്പെടുത്താൻ സാധിച്ചിട്ടില്ല. നെറ്റ്‌വർക്ക്- സർവീസിന്റെ കേബിളുകളും പൊട്ടി നശിച്ചിട്ടുണ്ട്‌.
തകർന്നടിഞ്ഞ്- കൃഷികൾ
നാച്ചിവയലിലെ കർഷകനായ ജിമ്മി കുര്യാക്കോസിന്റെ തോട്ടത്തിലെ- വിളവെടുക്കാറായ 6-00 കുലച്ച ഏത്തവാഴകൾ നശിച്ചു-. കൂടാതെ, ജാതിയും തോട്ടത്തിലെ നിരവധി കവുങ്ങുകളും നശിച്ചിട്ടുണ്ട്‌. പ്രദേശത്ത്‌ വ്യാപക കൃഷിനാശമാണ്‌ ഉണ്ടായിരിക്കുന്നത്‌. മേഖലയിൽ അഞ്ഞൂറ് ഏക്കറിലെയെങ്കിലും കരിമ്പുകൃഷി പൂർണമായും നശിച്ചെന്നാണ് പ്രാഥമിക കണക്ക്-. 
നശിച്ചത്- കോടികളുടെ പൈതൃക സമ്പത്ത്-
കനത്ത കാറ്റിൽ സംസ്ഥാനത്തിന്റെ പൈതൃക സമ്പത്തായ നൂറുകണക്കിന് ചന്ദനമരങ്ങളാണ് ഒടിഞ്ഞുവീണത്-. ഒടിഞ്ഞുവീണ മരങ്ങൾ പരമാവധി ജീവനക്കാരെ ഉപയോഗിച്ച്- ചന്ദന ഡിപ്പോയിൽ എത്തിക്കുകയാണ്‌. കോടിക്കണക്കിന് രൂപയുടെ ചന്ദനമരങ്ങൾ ഒടിഞ്ഞതായി അധികൃതർ പറയുന്നു. ചന്ദന സംരക്ഷണത്തിനായി റിസർവ്- വനത്തിനു ചുറ്റും നിർമിച്ച 12 അടി ഉയരമുള്ള സംരക്ഷണ വേലികൾ ഭൂരിഭാഗവും മരങ്ങൾ കടപുഴകി വീണ് നശിച്ചു.   

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top