22 September Tuesday

തൊടുപുഴ മേഖലയിലും നാശം

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020
തൊടുപുഴ
കനത്ത മഴയിലും കാറ്റിലും ലോ റേഞ്ച്‌ പ്രദേശങ്ങളിൽ നാശം. ചിലയിടങ്ങളിൽ തോടുകൾ കരകവിഞ്ഞു. കൃഷിനാശവുമുണ്ട്‌. മരംവീണ്‌ ഗതാഗതവും തടസ്സപ്പെട്ടു. ശക്തമായ കാറ്റിൽ തൊടുപുഴ മുതലക്കോടം കുന്നം മാടപ്പിള്ളിൽ അഡ്വ. സി ജെ തോമസിന്റെ ഇരുന്നൂറോളം കുലച്ച ഏത്തവാഴകൾ നശിച്ചു. വെങ്ങല്ലൂർ ബൈപ്പാസിൽ ഉത്രം റസിഡൻസിക്ക്‌ സമീപം നാലുവരി പാതയിൽ തണൽവൃക്ഷം ഒടിഞ്ഞുവീണ്‌ ഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്‌സെത്തി മരം മുറിച്ചുനീക്കി. വണ്ണപ്പുറം ഹോമിയോ ആശുപത്രിയുടെ മുകളിൽ മരം വീണെങ്കിലും ഡോക്ടറും ജീവനക്കാരും പരിക്ക്‌ ഏൽക്കാതെ രക്ഷപ്പെട്ടു. ഇടവെട്ടി പഞ്ചായത്തിൽ തോട് കവിഞ്ഞും ഗതാഗതം മുടങ്ങി. 
ഇടവെട്ടി-– തൊണ്ടിക്കുഴ റോഡിലായിരുന്നു ഗതാഗത തടസ്സം. രണ്ടുപാലം ഭാഗത്തും വെള്ളക്കെട്ട്‌ രൂപപ്പെട്ട്‌ ഗതാഗതം മുടങ്ങി. മലവെള്ള പാച്ചിലിൽ തൊമ്മൻകുത്ത്‌ ചപ്പാത്ത്‌ കവിഞ്ഞതോടെ ഇവിടെയും ഗതാഗതം നിലച്ചു. തൊമ്മൻകുത്ത്‌ പള്ളിയിലും ഏതാനും വീടുകളിലും വെള്ളംകയറി. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top