22 September Sunday

ജില്ലയിൽ വീണ്ടും മഴ കനത്തു; നാളെ റെഡ‌് അലർട്ട‌്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2019
 തൊടുപുഴ
ഇടവേളയ‌്ക്കു ശേഷം ജില്ലയിൽ വീണ്ടും മഴ കനത്തു. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തിന്റെ ഫലമായാണ‌് ജില്ലയിൽ ഇപ്പോൾ സാമാന്യം ഭേദപ്പെട്ട മഴ ലഭിക്കുന്നത‌്.  ഡാമുകളിലേയ‌്ക്കും വെള്ളം ഒഴുകിയെത്തുന്നുണ്ട‌്. 
ചൊവ്വാഴ‌്ച രാവിലെ ഏഴ് വരെയുള്ള 24 മണിക്കൂറിൽ ജില്ലയിൽ 39.53 മില്ലിമീറ്റർ മഴ ലഭിച്ചു. ദേവികുളം, പീരുമേട് താലൂക്കുകളിലാണ് ഏറ്റവുമധികം മഴ പെയ‌്തത‌്. പീരുമേട്- 61 മില്ലീ മീറ്ററും ദേവികുളത്ത‌് 53.2 മില്ലീമീറ്ററും മഴ ലഭിച്ചു. തൊടുപുഴ-﹣- 41.5, ഇടുക്കി﹣-- 28.20, ഉടുമ്പൻചോല﹣-- 14.2 മില്ലീമീറ്റർ എന്നിങ്ങനെയും മഴ ലഭിച്ചു. 
ഇടുക്കി അണക്കെട്ടിൽ സംഭരണശേഷിയുടെ 20.71 ശതമാനം വെള്ളമാണുള്ളത‌്. ജലനിരപ്പ് 2316.64 അടിയായി. പദ്ധതിപ്രദേശത്ത‌് ചൊവ്വാഴ‌്ച രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിൽ 28.20 മില്ലീമീറ്റർ മഴ ലഭിച്ചു. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ‌് 113.4 അടിയാണ‌്.
അടുത്ത ദിവസവും മഴ തുടരുമെന്നാണ‌് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ‌്. വ്യാഴാഴ‌്ച ഇടുക്കിയിൽ അതീതീവ്രമഴ ലഭിക്കുമെന്നാണ‌് പ്രഖ്യാനം. ഇതിന്റെ ഭാഗമായി റെഡ‌് അലർട്ട‌് പ്രഖ്യാപിച്ചു. ബുധൻ, വെള്ളി ദിവസങ്ങളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
 
പ്രധാന വാർത്തകൾ
 Top