ഇടുക്കി
‘വർഗീയത വേണ്ട ജോലി മതി’ എന്ന മുദ്രാവാക്യം ഉയർത്തി ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന യൂത്ത് സ്ട്രീറ്റിന് മുന്നോടിയായി സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് നയിക്കുന്ന തെക്കൻ മേഖലാ ജാഥ ബുധനാഴ്ച ജില്ലയിൽ പര്യടനം നടത്തും. കേന്ദ്രസർക്കാരിന്റെ യുവജനവിരുദ്ധനയങ്ങൾക്കും വർഗീയപ്രചാരണങ്ങൾക്കുമെതിരായ സന്ദേശം പകർന്നാണ് ജാഥയുടെ പ്രയാണം.
കോട്ടയം ജില്ലയിൽ നിന്നാണ് ജാഥ ഇടുക്കിയിലേക്ക് പ്രവേശിക്കുന്നത്. ചൊവ്വാഴ്ച രാത്രി ജില്ലാതിർത്തിയായ മുപ്പത്തഞ്ചാംമൈലിൽ ജില്ലാ സെക്രട്ടറി രമേശ് കൃഷ്ണൻ ജാഥയെ സ്വീകരിച്ചു. ബുധനാഴ്ച രാവിലെ 9.30ന് വണ്ടിപ്പെരിയാറിലാണ് ജില്ലയിലെ ആദ്യസ്വീകരണം. 11.30ന് നെടുങ്കണ്ടം, രണ്ടിന് ചെറുതോണി എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം വൈകിട്ട് അഞ്ചിന് തൊടുപുഴയിൽ സമാപിക്കും. എസ് കെ സജീഷാണ് ജാഥാ മാനേജർ. വി കെ സനോജ്, ഡോ. പ്രിൻസി കുര്യാക്കോസ്, എം വിജിൻ, ഷിജുഖാൻ എന്നിവർ ജാഥയിലെ സ്ഥിരാംഗങ്ങളാണ്. സമാപന കേന്ദ്രമായ തൊടുപുഴയിലേക്ക് മുട്ടത്ത് നിന്നും ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ജാഥയെ ആനയിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..