03 August Monday

ജൈവപച്ചക്കറി കൃഷിയിൽ വീട്ടമ്മയുടെ വിപ്ലവം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 7, 2020

 കട്ടപ്പന

ജൈവ പച്ചക്കറി കൃഷിയിൽ വിപ്ലവം രചിക്കുകയാണ് കട്ടപ്പനയിലെ ഈ വീട്ടമ്മ. വീട്ടുവളപ്പിലും പറമ്പിലുമായി 26 ഇനം പച്ചക്കറികളാണ് വീട്ടമ്മ സ്വന്തമായി കൃഷിചെയ്ത് വിളവെടുക്കുന്നത്. കട്ടപ്പന പിരിയാനിക്കൽ തോമസ് ജോസിന്റെ ഭാര്യ ലൂസി തോമസാണ്‌ ജൈവ പച്ചക്കറി കൃഷിയിൽ നൂറുമേനി വിളവെടുക്കുന്നത്. പാവൽ, പടവലം, അച്ചിങ്ങ പയർ, ബീൻസ്, വഴുതന, വെണ്ടയ്‌ക്ക, ക്യാരറ്റ്, ബീറ്റ്‌റൂട്ട്‌, കാബേജ്, കൈയിൽ, ചീര, തക്കാളി, ഉള്ളി, സവോള, കറിവേപ്പില, മല്ലിയില, മത്തങ്ങ, കോവയ്‌ക്ക, ഉരുളക്കിഴങ്ങ്‌, ചേന, ചേമ്പ്, ഏത്തവാഴ, ഇഞ്ചി, മഞ്ഞൾ, കാന്താരി, കുമ്പളങ്ങ തുടങ്ങിയ പച്ചക്കറികളാണ്‌ കൃഷി ചെയ്യുന്നത്‌. വീട്ടിലെ ആവശ്യത്തിനുള്ള എല്ലായിനം പച്ചക്കറികളും സ്വന്തമായി ഉൽപ്പാദിപ്പിക്കുന്നതിനാൽ കഴിഞ്ഞ മൂന്നുവർഷമായി പുറത്തുനിന്ന് പച്ചക്കറികൾ ഒന്നും വാങ്ങുന്നില്ല. ബന്ധുക്കൾക്കും അയൽവാസികൾക്കും നൽകി മിച്ചമുള്ളത്‌ കട്ടപ്പനയിലെ കാർഷിക വിപണിയിലേക്കും നൽകും. സ്വന്തമായി ഉൽപ്പാദിപ്പിച്ച പിരിയൻ മുളകും മഞ്ഞളും പൊടിച്ചും ഉപയോഗിക്കും. ആവശ്യത്തിനുള്ള മുളകുപൊടി ഓരോ വർഷവും ഉൽപ്പാദിപ്പിച്ച മുളകിൽനിന്നാണ് തയ്യാറാക്കുന്നത്. ജൈവ കൃഷിരീതി അവലംബിക്കുന്നതിനാൽ ശരീരത്തിനും ഏറെ ഗുണപ്രധമാണ്. വളമായി, പച്ചിലകൾക്കുപുറമെ വേപ്പിൻ പിണ്ണാക്കും ചാണകവും മണ്ണിര കമ്പോസ്റ്റുമാണ് ഉപയോഗിക്കുന്നത്.
കീടരോഗ പ്രതിരോധത്തിനായി വേപ്പിൻ പിണ്ണാക്കും വേപ്പെണ്ണയും വെളുത്തുള്ളി കഷായവും ഉപയോഗിക്കുന്നു. പച്ചക്കറി കൃഷിയുടെ യഥാർത്ഥ പ്രയോജനം ഉണ്ടായത് ലോക്ക് ഡൗൺ കാലതാണ്. ഒരിക്കലും വീട്ടിലെ കറികൾക്ക് ക്ഷാമമുണ്ടായില്ല. അയൽവാസികൾക്കും  ബന്ധുക്കൾക്കും നൽകുകയും ചെയ്തു. ലോക്ക് ഡൗൺ കാലത്ത്‌ കൃഷി കൂടുതൽ പരിപോഷിപ്പിക്കുകയും ചെയ്തു. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top