07 August Friday

ജില്ലയിൽ 4 ഫോറസ്റ്റ്‌ സ്‌റ്റേഷനുകൾകൂടി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 7, 2020

 ഇടുക്കി

വനംവകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന വനമഹോത്സവത്തിന്റെ ഭാഗമായി ജില്ലയിൽ നാല് ഫോറസ്റ്റ്‌ സ്റ്റേഷനുകൾ ഉദ്ഘാടനംചെയ്തു. നഗരമ്പാറ, ഇഞ്ചത്തൊട്ടി, വാളറ, മച്ചിപ്ലാവ് ഫോറസ്റ്റ് സ്റ്റേഷനുകളുടെയും ഉദ്യോഗസ്ഥർക്ക് താമസിക്കാനുള്ള ബാരക്കുകളുടെയും ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ വനംമന്ത്രി അഡ്വ. കെ രാജു നിർവഹിച്ചു. വനം, പരിസ്ഥിതി സംരക്ഷണത്തിൽ കേരളം മറ്റ് സംസ്ഥാനങ്ങളെക്കാൾ മുന്നിലാണെന്നും ജൈവവൈവിധ്യ സമ്പത്തിനെ സംരക്ഷിക്കാൻ കാര്യക്ഷമമായ പദ്ധതികളാണ് നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. വന്യജീവികളുടെ ആവാസവ്യവസ്ഥ നിലനിർത്തേണ്ടതിന്റെ ആവശ്യകത ഏറെയാണെന്നും ഇതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ആന്റണി ജോൺ എംഎൽഎ അധ്യക്ഷനായി. ഡീൻ കുര്യക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തി. വനംവകുപ്പിനൊപ്പം മറ്റ് സർക്കാർ വകുപ്പുകളും കൈകോർത്താണ് ജില്ലയിൽ വിവിധ പദ്ധതികൾ നടപ്പാക്കുക. വനവൽക്കരണം, മണ്ണ് ജലസംരക്ഷണം, ജൈവവൈവിധ്യ പരിപോഷണം, വനങ്ങളിലെ മാലിന്യങ്ങൾ നീക്കൽ തുടങ്ങിയ പരിപാടികളും വനമഹോത്സവത്തിന്റെ ഭാഗമായി നടത്തും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top