03 June Wednesday
സ്ട്രോബറി കൃഷി നശിപ്പിച്ചു

കാട്ടാന ശല്യം; കൃഷി ഉപേക്ഷിക്കാൻ അഞ്ചുനാട്ടുകാർ

വെബ് ഡെസ്‌ക്‌Updated: Tuesday Apr 7, 2020

 

 
മറയൂർ
അഞ്ചുനാട് മേഖലയിൽ കാട്ടാന ശല്യം നാൾക്കുനാൾ രൂക്ഷമാകുന്നു. കഴിഞ്ഞദിവസം വെട്ടുകാട് ഭാഗത്ത്‌ കടന്ന കാട്ടാനക്കൂട്ടം എസ് ശക്തിവേൽ, ആർ രാമസ്വാമി, ആർ ഗുണശേഖരൻ എന്നിവരുടെ സ്‌ട്രോബറി, കരിമ്പ്, വാഴ തുടങ്ങിയ വിളകൾ നശിപ്പിച്ചു. പത്തോളം ആനകളുള്ള കൂട്ടമാണ്‌ എത്തിയത്‌.
ഒരുമാസമായി പ്രദേശത്ത് വ്യാപകമായി കാർഷിക വിളകൾ നശിപ്പിക്കുന്ന കാട്ടാനകൾ വഴിയാത്രികരുടെ ജീവന് ഭീഷണിയും ഉയർത്തുന്നുണ്ട്‌. കഴിഞ്ഞദിവസം കാന്തല്ലൂരിലേക്ക് വന്ന യുവാക്കളുടെ ബൈക്ക് വെട്ടുകാട് ഭാഗത്തുവച്ച് ആക്രമിക്കാൻ ശ്രമിച്ചു. തലനാരിഴയ്‌ക്കാണ് അവർ രക്ഷപ്പെട്ടത്.
കഴിഞ്ഞവർഷങ്ങളിൽ കാട്ടാനകൾ ആളുകളെ കൊലപ്പെടുത്തുകയും വീട്, കടകൾ തുടങ്ങിയവ തകർക്കുകയും ചെയ്ത സംഭവങ്ങൾ ഒട്ടേറെയാണ്. ശീതകാല പഴം, പച്ചക്കറി വിളകളിലൂടെ ഉപജീവനം നടത്തുന്ന കർഷകർക്ക് കാട്ടാനക്കൂട്ടം വെല്ലുവിളിയായിരുന്നു. ഇത്തവണ വേനൽ ആരംഭത്തിൽതന്നെ പ്രദേശത്ത് കാട്ടാനശല്യം അതിരൂക്ഷമാണ്‌. വനംവകുപ്പിന്റെ ഇടപെടൽ ഉണ്ടായില്ലായെങ്കിൽ കർഷകർ കൃഷി ഉപേക്ഷിച്ച് തിരുപ്പൂർ പോലുള്ള മേഖലകളിൽ തുണിക്കമ്പനികളിലും മറ്റും ജോലി തേടിപ്പോകേണ്ട സ്ഥിതിയാണ്. 
 
 
 
പ്രധാന വാർത്തകൾ
 Top