29 March Wednesday
ദ്വിദിന ശിൽപ്പശാല തുടങ്ങി

പെരിയാർ നദി സംരക്ഷിക്കാൻ...

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2023
കുമളി
കേന്ദ്ര ജൽശക്തി മന്ത്രാലയം ഭാരതത്തിലെ ആറു പ്രധാന നദികളിൽ ജൈവവൈവിദ്ധ്യ സർവേ നടത്തുന്നതിന്റെ ഭാഗമായി പെരിയാർ നദി സംരക്ഷണത്തിനായുള്ള ദ്വിദിന ശിൽപ്പശാല തുടങ്ങി. തേക്കടി ബാംബൂ ഗ്രോവിൽ ശിൽപ്പശാല റിട്ട. പ്രിൻസിപ്പൽ സിസിഎഫ് അനിൽ കുമാർ ഭർദ്വാജ് ഉദ്ഘാടനം ചെയ്തു. നാഷണൽ റിവർ കൺസർവേഷൻ ഡയറക്ടറേറ്റും, വൈൽഡ് ലൈഫ് ഇൻസ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും, കേരള വനം വന്യജീവി വകുപ്പും, പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി ശോഷണം, നദികളുടെ സുഗമമായ ഒഴുക്കിനെയും ആവാസ വ്യവസ്ഥയിൽ വരുത്തുന്ന മാറ്റങ്ങളെയും സംബന്ധിച്ച ചർച്ചകൾ നടന്നു. പ്രകൃതിവിഭവങ്ങളുടെ അമിതമായ ചൂഷണവും നദികളുടെ ജൈവആവാസ വ്യവസ്ഥയിൽ വരുത്തുന്ന വ്യതിയാനവും ചർച്ചയായി. വികലമായ വികസന കാഴ്ചപ്പാടുകൾ പ്രകൃതിയുടെ സംന്തുലനാവസ്ഥയിൽ മാറ്റം വരുത്തുമെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഡോ. രുചി ബഡോള, ഡോ. രാജൻ ഗുരുക്കൾ, ഡോ.സൈദ് ഐനുൽ ഹുസൈൻ, പ്രൊഫസർ ബിജു കുമാർ, ഡോ. പി എസ് ഈസ, ഡോ. ആർ രാഘവൻ, ഡോ. പി ഓ നമീർ, സൈമൺ ഫ്രാൻസിസ്, ജെയിംസ് സക്കറിയ എന്നിവർ സംസാരിച്ചു. ശിൽപ്പശാല ചൊവ്വാഴ്ച സമാപിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top