തൊടുപുഴ
കഞ്ചാവും മാരകായുധവുമായി നാലംഗ സംഘത്തെ എക്സൈസ് അറസ്റ്റ് ചെയ്തു. പാലക്കാട് മണ്ണാര്‍കാട് തിരുവിഴാംകുന്ന് മാടാംപാറ എം ഷാജഹാന്(33), മണ്ണാര്‍കാട് കോട്ടോപാടം വളപ്പില്‍ സുല്‍ഫിക്കര്‍ വി അലി(27), മണ്ണാര്‍കാട് കോട്ടോപാടം വളപ്പില്‍ വി മുഹമ്മദ് ഷൗക്കത്തലി(28), മണ്ണാര്‍കാട് കുമരമ്പത്തൂര് അക്കിപാടം ബംഗ്ലാവ്പടി ചുങ്കത്ത് സി മുഹമ്മദ് ഹാരിസ്(38) എന്നിവരെയാണ് എക്സൈസ് ഇൻസ്പെക്ടർ ദിലീപും സംഘവും പിടികൂടിയത്.
വാഹനകച്ചവടത്തിനെന്ന പേരില്‍ തൊടുപുഴ നഗരത്തില്‍ പാലാറോഡിലെ തീയറ്ററിന് സമീപം ഏറെ നേരമായി നാല്‍വര്‍സംഘം തമ്പടിച്ചിരുന്നു. ഇതിനിടെ ക്രിസ്തുമസ് - ന്യൂ ഇയര്‍ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവുമായി ഇവര്‍ പിടിയിലായത്. ക്വട്ടേഷന്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണ് ഇവര്‍ എത്തിയതെന്ന സംശയത്തില്‍ പൊലീസും അന്വേഷണം ആരംഭിച്ചു. ദുരൂഹസാഹചര്യത്തില്‍ ഒരേസ്ഥലത്ത് കാര്‍ പാര്‍ക്ക് ചെയ്തതും വാഹനത്തിലെത്തിയവരുടെ പെരുമാറ്റവുംകണ്ട് സ്ഥലത്തെത്തിയ എക്സൈസ് സംഘത്തിന് സംശയം തോന്നി. തുടര്‍ന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ കാറിലുണ്ടായിരുന്നവരോട് വിവരം തിരക്കിയത്. എന്നാലിവര്‍ പരസ്പര വിരുദ്ധമായാണ് സംസാരിച്ചത്. പിന്നീട് വാഹനത്തിനുള്ളില്‍ നടത്തിയ പരിശോധനയിലാണ് 110 ഗ്രാം കഞ്ചാവും കഠാരയും കണ്ടെടുത്തു.അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്.
എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ സാവിച്ചന്‍ മാത്യു, ദേവദാസ്, ജയരാജ്, സുബൈര്‍, അനൂപ്, ദിലീപ്, സുമേഷ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അപര്ണശശി, സിന്ധു, ഡ്രൈവര്‍ അനീഷ് ജോണ്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കെത്തിയ ക്രിമിനല്‍ സംഘമാണെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് പൊലീസും പ്രതികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..