മൂന്നാർ
പ്രണവ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ തൃക്കാർത്തിക മഹോത്സവം വിപുലമായ പരിപാടികളോടെ ഞായറാഴ്ച നടക്കും. രാവിലെ ആറിന് പാർവതിയമ്മൻ ക്ഷേത്രത്തിൽ നിന്നും പാൽക്കുടം കാവടി തുടർന്ന് അഭിഷേകം, പൂജ, അയ്യപ്പ ഭക്തരുടെ ഭജന, ഭക്തി ഗാനമേള എന്നിവ നടക്കും. മൂന്ന് മുതൽ രാത്രി ഏഴു വരെ മധുര സായി ശങ്കർ ഗ്രൂപ്പിന്റെ ഗാനമേള തുടർന്ന് 8.30ന് രഥഘോഷയാത്രയും.
മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നത്. ഉത്സവത്തെ വരവേൽക്കാൻ നിരവധി കച്ചവട സ്ഥാപനങ്ങൾ നിരന്നു. വീടുകളിലും സ്ഥാപനങ്ങളിലും ദീപം തെളിക്കുന്ന കാർത്തിക വിളക്കിന് ആവശ്യക്കാർ ഏറെയാണ്. തമിഴ്നാട്ടിൽ നിന്നും കൊണ്ടുവന്ന കരിമ്പ് വാങ്ങുന്നതിന് വൻതിരക്കുണ്ട്. ഉത്സവം പ്രമാണിച്ച് തോട്ടം തൊഴിലാളികൾക്ക് ശമ്പളത്തോടെ അവധി കമ്പനി അനുവദിച്ചു. രാവിലെ മുതൽ മൂന്നാർ ടൗണിൽ നല്ല തിരക്ക് അനുഭവപ്പെടും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..