11 December Wednesday

വിദേശ തൊഴിൽ തട്ടിപ്പ് ജാഗ്രത വേണം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2024
ഇടുക്കി
വിദേശ തൊഴിൽത്തട്ടിപ്പിന് ഇരയാകുന്നത് ഒഴിവാക്കാൻ ഉദ്യോഗാർഥികൾ ജാഗ്രത പാലിക്കണമെന്ന് യുവജന കമീഷൻ ചെയർമാൻ എം ഷാജർ പറഞ്ഞു. ജില്ലാതല അദാലത്തിൽ സംസാരിക്കുകയായിരുന്നു ചെയർമാൻ. യുവജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാരങ്ങൾ ലഭ്യമാക്കുന്നതിന് കമീഷൻ ഇടപെടുമെന്നും യുവതയുടെ മാനസികാരോഗ്യം ഉറപ്പാക്കാനുള്ള വിവിധങ്ങളായ പദ്ധതികൾ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ അദാലത്തിൽ ആകെ 20 പരാതികളാണ് പരിഗണിച്ചത്. 11 പരാതികൾ തീർപ്പാക്കി. പരാതികൾ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റിവച്ചു. പുതിയതായി മൂന്ന് പരാതികൾ ലഭിച്ചു. അദാലത്തിൽ കമീഷനംഗം പി സി വിജിത, അഡ്മിനിട്രേറ്റീവ് ഓഫീസർ ജോസഫ് സ്കറിയ, ലീഗൽ അഡ്വൈസർ വിനിത വിൻസെന്റ്, ജില്ലാ കോ ഓർഡിനേറ്റർ ജോമോൻ പൊടിപാറ എന്നിവർ പങ്കെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top