21 October Monday

മരിയൻ തീർഥാടനം ഗതാഗത ക്രമീകരണം

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2019

 

രാജാക്കാട്‌
രാജാക്കാട് പള്ളിയിൽനിന്ന്‌ മരിയൻ തീർഥാടന റാലി ആരംഭിക്കുന്ന പകൽ 11 മുതൽ റാലി അവസാനിക്കുന്നതുവരെ ഗതാഗതം ക്രമീകരിക്കും. രാജാക്കാടുനിന്ന്‌ എൻആർ സിറ്റി–- രാജകുമാരിയിലേക്കുള്ള വാഹനങ്ങൾ അടിവാരം–- മാങ്ങാത്തൊട്ടി വഴിയും രാജാക്കാടുനിന്ന്‌ പുന്നസിറ്റി–- കുംഭപ്പാറ–- ഖജനാപ്പാറ പോകേണ്ട വാഹനങ്ങൾ വലിയകണ്ടം റോഡ് വഴിയും പോകണം. റാലി പോകുന്ന റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക്‌ ചെയ്യാതെ സഹകരിക്കണമെന്നും ഭാരവാഹികൾ അറിയിച്ചു.
വെള്ളയാംകുടി, ഇരട്ടയാർ, തങ്കമണി, നെടുങ്കണ്ടം ഭാഗത്തുനിന്ന്‌ വരുന്ന വാഹനങ്ങൾ ഉടുമ്പൻചോല–- ചെമ്മണ്ണാ–-  കുത്തുങ്കൽ–- പഴയവിടുതി വഴി രാജാക്കാട് ബസ് സ്റ്റാൻഡിലെത്തി തീർഥാടകരെ ഇറക്കി തിരികെ അടിവാരം–- മാങ്ങാത്തൊട്ടി–- സേനാപതി–- മുരിക്കുംതൊട്ടി വഴിയെത്തി കുരുവിളാസിറ്റി പഞ്ചായത്ത് മൈതാനം, മോണ്ട്ഫോർട്ട്‌ സ്കൂൾ മൈതാനം, മുരിക്കുംതൊട്ടി പള്ളി മൈതാനം, മാർ മാത്യൂസ് സ്കൂൾ മൈതാനം എന്നിവിടങ്ങളിൽ പാർക്ക്‌ ചെയ്യേണ്ടതാണ്. 
വാഴത്തോപ്പ്, ചുരുളി, പാറത്തോട്, വെള്ളത്തൂവൽ, കൂമ്പൻപാറ, കുഞ്ചിത്തണ്ണി ഭാഗത്തുനിന്ന്‌ വരുന്ന വാഹനങ്ങൾ രാജാക്കാട് ക്രിസ്തുജ്യോതി സ്കൂൾ മൈതാനം, രാജാക്കാട് ഗവ. സ്കൂൾ മൈതാനം, എസ്എൻഡിപി മൈതാനം, ശ്രീമഹാദേവർ ക്ഷേത്ര മൈതാനം, പഞ്ചായത്ത് മിനി സ്റ്റേഡിയം എന്നിവിടങ്ങളിൽ ആളെയിറക്കിയ ശേഷം അവിടെത്തന്നെ പാർക്ക് ചെയ്യേണ്ടതാണ്. 
 രാജാക്കാടിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന തീർഥാടകർക്ക് രാജകുമാരിയിൽനിന്ന്‌ തിരികെയെത്താൻ പ്രത്യേക വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. റാലിക്ക് മുമ്പായി എത്തുന്ന വൈദികരുടെ വാഹനങ്ങൾ രാജാക്കാട് പൊലീസ് സ്റ്റേഷൻ റോഡ് വഴി പാരീഷ് ഹാൾ, നിർമ്മല കോളേജ് മൈതാനം എന്നിവിടങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണെന്ന് സിഐ എച്ച് എൽ ഹണി, കോ ഓഡിനേറ്റർ ഫാ. ജോസ് കുന്നുംപുറം, രാജാക്കാട് ക്രിസ്തുരാജാ ഫൊറോനാ പള്ളി വികാരി ഫാ. ജോബി വാഴയിൽ എന്നിവർ അറിയിച്ചു.
 
 
 

 

പ്രധാന വാർത്തകൾ
 Top