ഇരട്ടയാർ
ഇരട്ടയാർ അണക്കെട്ടിലും ജാഗ്രത നിർദേശം. 750.8 മീറ്ററാണ് നിലവിലെ ജലനിരപ്പ്. മഴ ശക്തമായതോടെ ജലനിരപ്പ് ഉയരുന്നതിന്റെ ആശങ്കയിലാണ് തീരദേശവാസികൾ. കഴിഞ്ഞ രാത്രിയിൽ വൃഷ്ടിപ്രദേശത്ത് പെയ്ത കനത്ത മഴയിൽ ജലനിരപ്പ് 750.8 മീറ്ററായി ഉയർന്നു. നിലവിൽ റെഡ് അലർട്ട് ആണെങ്കിലും ജലനിരപ്പ് 754 മീറ്ററിൽ എത്തിയാൽ മാത്രമെ അണക്കെട്ട് തുറക്കുന്നതിനെക്കുറിച്ച് കെഎസ്ഇബി ആലോചിക്കു. കഴിഞ്ഞ വർഷം ഇതേസമയം 746.9 മീറ്ററായിരുന്നു.
ഡാം സൈറ്റിന് സമീപത്ത്കൂടി പോകുന്ന റോഡിന് തൊട്ടരികിൽ വരെ വെള്ളം ഉയർന്നിട്ടുണ്ടെങ്കിലും ഗതാഗത തടസ്സമില്ല. വെള്ളിയാഴ്ച പകൽ മഴ മാറി നിന്നതിനാൽ ഡാമിലേയ്ക്കുള്ള നീരൊഴുക്കിലും കാര്യമായ കുറവുണ്ടെന്നാണ് വിലയിരുത്തൽ. ടണൽവഴി അഞ്ചുരുളിയിലേയ്ക്ക് വെള്ളംമൊഴുകുന്നത് വർധിച്ചിട്ടുണ്ട്. ഇത് ഇരട്ടയാർ അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിച്ച് നിർത്താനാവും. ഡാം തുറക്കേണ്ട സാഹചര്യം ഉണ്ടായാൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികളും പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..