15 August Monday

അഞ്ചാംക്ലാസ് വിദ്യാർഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022
പീരുമേട്
അച്ഛനും അമ്മയ്ക്കുമൊപ്പം വനത്തിൽ കുടംപുളി ശേഖരിക്കാൻ പോയ ആദിവാസി ബാലനെ ഒഴുക്കിൽപ്പെട്ട് കാണാതായി. പീരുമേട് ഗ്രാമ്പി വനമേഖലയോട് ചേർന്ന് താമസിക്കുന്ന മാതവൻ– ഷൈല ദമ്പതികളുടെ മകൻ അജിത്തി(12)നെയാണ് തോട് മുറിച്ചു കടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായത്. പീരുമേട് ചിദംബരംപിള്ള മെമ്മോറിയൽ സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്.  
   വെള്ളിയാഴ്ച രാവിലെയാണ് സംഭവം. മൂന്നു കിലോമീറ്റർ അകലെയുള്ള ഗ്രാമ്പിയിലെത്തി ഉച്ചയോടെ വിവരം മാതവനും ഷെെലയും നാട്ടുകാരെ അറിയിച്ചത്. നാട്ടുകാരോടൊപ്പം മാതാപിതാക്കളും തെരച്ചിലിന് ഇറങ്ങിയെങ്കിലും അജിത്തിനെ കണ്ടെത്താനായില്ല.  തുടർന്ന് പീരുമേട്ടിൽ നിന്നും ഫയർഫോഴ്സും പൊലിസും തെരച്ചിലിനെത്തി. വണ്ടിപ്പെരിയാർ വള്ളക്കടവിലുണ്ടായിരുന്ന എൻടിആർഎഫ് സംഘവും ഇവിടെയെത്തി. മൂന്നു കിലോമീറ്റർ ദൂരം വനത്തിലൂടെ യാത്രചെയ്താൽ മാത്രമേ ഒഴുക്കിൽപ്പെട്ട ഭാഗത്ത് എത്താൻ കഴിയു. പീരുമേട് പഞ്ചായത്ത് പ്രസിസന്റ് എസ് സാബു സ്ഥലത്തെത്തി തെരച്ചിലിനു നേതൃത്വം നൽകുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top