11 August Thursday

സെക്രട്ടറിക്കെതിരെ ജീവനക്കാരുടെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022
തൊുടുപുഴ
കുമാരമംഗലം പഞ്ചായത്ത് സെക്രട്ടറിയുടെ നടപടിയിൽ പ്രതിഷേധിച്ച്‌ എൻജിഒ യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ  പഞ്ചായത്ത് ഓഫീസിന് മുമ്പിൽ പ്രകടനവും യോഗവും നടത്തി. ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകൾ അട്ടിമറിക്കുകയും ശമ്പളം നിഷേധിക്കുകയും ചെയ്യുന്ന സെക്രട്ടറിയുടെ നടപടിയിലാണ്‌ പ്രതിഷേധം. 
ഔദ്യോഗിക വാഹനം സെക്രട്ടറിയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് വിട്ടുകൊടുക്കാൻ വിസമ്മതിച്ച ഡ്രൈവറുടെ നിയമപരമായ അവധി അപേക്ഷ നിരസിക്കുകയും ശമ്പളം തടഞ്ഞു വയ്ക്കുകയും ചെയ്തു.  ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ സഹ ജീവനക്കാരനെതിരായ പരാതി പൂഴ്ത്തി. പീഡനത്തിന് ഇരയായ ജീവനക്കാരിക്കെതിരെ പൊലീസിൽ പരാതി നൽകിയതിന് അച്ചടക്ക നടപടി നേരിടുന്ന ഘട്ടത്തിലാണ് സെക്രട്ടറി മറ്റു ജീവനക്കാർക്ക് എതിരായും വ്യക്തിവിരോധത്തിന്റെ പേരിൽ പ്രതികാരനടപടികൾ സ്വീകരിക്കുന്നത്. സെക്രട്ടറിയുടെ ചട്ടവിരുദ്ധ നടപടികൾ തിരുത്തണമെന്ന്‌ യൂണിയൻ ആവശ്യപ്പെട്ടു. യോഗം ജില്ലാ പ്രസിഡന്റ് കെ കെ പ്രസുഭകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റംഗം ജോബി ജേക്കബ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം സി എസ് മഹേഷ്, ജില്ലാ സെക്രട്ടറിയറ്റംഗം ജി ഷിബു, പി എം റഫീഖ്, ഏരിയ സെക്രട്ടറി സി എം ശരത്, ജില്ലാ കമ്മിറ്റിയംഗങ്ങളായ പി കെ അബിൻ, ബിജു സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top