23 September Wednesday

അടിമാലിയിൽ വ്യാപകനാശം

വെബ് ഡെസ്‌ക്‌Updated: Thursday Aug 6, 2020

വെള്ളത്തൂവൽ പുത്തലനിരപ്പേൽ വിനോദിന്റെ വീടിന്റെ മേൽക്കൂര കാറ്റെടുത്തപ്പോൾ

അടിമാലി
ശക്തമായ കാറ്റിലും മഴയിലും അടിമാലി മേഖലയിലും വ്യാപകനാശം. ദേശീയപാതയിൽ ഏഴ് ഇടങ്ങളിൽ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു. വീടുകൾക്ക് മുകളിൽ മരംവീണ്‌ നിരവധി വീടുകൾ ഭാഗികമായി തകർന്നു. ദേശീയപാത 85ലും അടിമാലി–- കുമളി പാതയിലുമാണ് മരങ്ങൾ വീണത്.  ഇരുമ്പുപാലം പടിക്കപ്പ് കൊച്ചുകണ്ടത്തിൽ കെ ജി ബാബുവിന്റെ വീടിന് മുകളിൽ മരംവീണു.
മന്നാങ്കാല ബാവ, കമ്പനി കുടിയിൽ ലക്ഷ്മണൻ, ആനവിരട്ടി സ്വദേശിനി ഷൈല റോയി, വാളറചാലിൽ ജെസ്റ്റിൻ, വെള്ളത്തൂവൽ പുത്തലനിരപ്പേൽ വിനോദ് എന്നിവരുടെ വീടുകളാണ് മരംവീണും കാറ്റിലും തകർന്നത്‌. കൊന്നത്തടി പൂതകാളി റോഡ്, കൊന്നത്തടി സർക്കാർ സ്കൂളിന് സമീപം എന്നിവിടങ്ങളിൽ റോഡ് താഴുകയും വിള്ളൽ സംഭവിക്കുകയും ചെയ്തു. പലയിടത്തും വൈദ്യുതി ലൈനിൽ മരംവീണ് വൈദ്യുതി മുടങ്ങി. ചൊവ്വാഴ്ച രാത്രിയിൽ നിലച്ച വൈദ്യുതി ബുധനാഴ്ചയാണ്‌ പുനഃസ്ഥാപിച്ചത്. നീരൊഴുക്ക് കൂടിയതോടെ കല്ലാർകുട്ടി, ലോവർ പെരിയാർ അണക്കെട്ടുകളുടെ കൂടുതൽ ഷട്ടറുകൾ ഉയർത്തി. അഗ്നിരക്ഷാസേനയും നാട്ടുകാരും പൊലീസും ചേർന്നാണ് ദേശീയപാതയിൽ വീണ മരങ്ങൾ വെട്ടിമാറ്റിയത്. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top