19 September Thursday
എൽഡിഎഫ‌് ബഹുജന പ്രക്ഷോഭം

കട്ടപ്പന പോസ്റ്റ്‌ ഓഫീസിലേക്ക്‌ മാർച്ചും ധർണയും ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2019

 

 
കട്ടപ്പന
കേന്ദ്രസർക്കാരിന്റെ ജനദ്രോഹ ബജറ്റിനും കേരളത്തോടുള്ള അവഗണനയ‌്ക്കുമെതിരെ ചൊവ്വാഴ്ച എൽഡിഎഫ‌് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കട്ടപ്പന പോസ‌്റ്റ‌് ഓഫീസിലേക്ക‌് മാർച്ചും ധർണയും നടത്തും. പകൽ 11ന‌് ആരംഭിക്കുന്ന മാർച്ചും ധർണയും കേരള കോൺഗ്രസ‌് സ‌്കറിയാ വിഭാഗം ചെയർമാൻ സ‌്കറിയ തോമസ‌് ഉദ‌്ഘാടനം ചെയ്യും.  സംസ്ഥാനവ്യാപകമായി നടക്കുന്ന സമരത്തിന്റെ ഭാഗമായാണ‌് ജില്ലയിലെയും പ്രക്ഷോഭം. റെയിൽവെ, വിമാനത്താവളങ്ങൾ, പ്രതിരോധ ഉപകരണ നിർമാണമേഖല എന്നിവയെല്ലാം സ്വകാര്യവൽക്കരിക്കുകയാണ്‌. തൊഴിൽ നിയമങ്ങൾ കോർപറേറ്റ‌ുകൾക്ക‌് അനുകൂലമായി തിരുത്തിയെഴുതി രാജ്യത്തെ തീറെഴുതുകയാണ‌്. വർഗീയത ഉയർത്തി സംഘപരിവാർ നടത്തുന്ന അഴിഞ്ഞാട്ടത്തിനെതിരെ മനുഷ്യസ‌്നേഹികളുടെ കൂട്ടായ‌്മ ഉയർത്തിക്കൊണ്ടുവരാനാകണം. ഇതിനെല്ലാം ജനങ്ങള സമരസജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ‌് ബഹുജന പ്രക്ഷോഭം.
 
പ്രധാന വാർത്തകൾ
 Top