07 August Friday

അമ്മയ്ക്കും കുഞ്ഞിനും ഉൾപ്പെടെ 6 പേർക്ക്‌ കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Monday Jul 6, 2020
ഇടുക്കി
ഡൽഹിയിൽനിന്ന്‌ വിമാനത്തിൽ കൊച്ചിയിലെത്തിയ അമ്മയ്‌ക്കും കുഞ്ഞിനും ഉൾപ്പെടെ ആറുപേർക്ക്‌ ഞായറാഴ്‌ച കോവിഡ്‌ 19 സ്ഥിരീകരിച്ചു. ജൂൺ 21 നാണ്‌ കാമാക്ഷി സ്വദേശികളായ അമ്മയും(28) മകനും(5) കൊച്ചിയിൽനിന്ന്‌ ടാക്സിയിൽ വീട്ടിലെത്തിയത്‌.
വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ജൂൺ 23ന് യുഎഇയിൽനിന്ന്‌ കൊച്ചിയിലെത്തിയ പാമ്പാടുംപാറ സ്വദേശി(34). നെടുങ്കണ്ടത്ത് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. ഇയാളുടെ കൂടെ വന്ന എറണാകുളം പുല്ലേപ്പടി സ്വദേശിക്ക് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. 
 ജൂൺ 20ന് മുംബൈയിൽനിന്ന്‌ ട്രെയിനിൽ കൊച്ചിയിലെത്തിയ മൂന്നാർ പള്ളിവാസൽ സ്വദേശിനി(63). കൊച്ചിയിൽനിന്ന്‌ ടാക്സിയിൽ മൂന്നാറിലെത്തി കോവിഡ് സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. ജൂൺ 18ന് പൂനയിൽ പോയി വന്ന കുമാരമംഗലം സ്വദേശി(34). പുനയിലേക്ക് ചക്കയുമായി പോയ വാഹനത്തിൽ ഡ്രൈവറോടൊപ്പം ഉണ്ടായിരുന്നു. പിന്നീട് വാഴക്കുളത്ത് എത്തി. അവിടുന്ന് ഓട്ടോറിക്ഷയിൽ കുമാരമംഗലത്തെ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂൺ 26ന് മുംബൈയിൽനിന്ന്‌ എറണാകുളത്ത് ട്രെയിനിലെത്തിയ ഉപ്പുതറ ചീന്തലാർ സ്വദേശി(36). എറണാകുളത്തുനിന്ന്‌ ഭാര്യയോടും രണ്ട്‌ മക്കളോടുമൊപ്പം ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുന്നതിനിടെയാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ശനിയാഴ്‌ച ജില്ലയിൽ രണ്ടുപേർക്കാണ്‌ കോവിഡ്‌ ബാധിതരായത്‌. നിലവിൽ 51 പേരാണ്‌ ചികിത്സയിലുള്ളത്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top