25 August Sunday
വായന പക്ഷാചരണം സമാപിച്ചു

കഥയും കവിതയും നിറഞ്ഞു; വായനയെ നെഞ്ചോടുചേർത്ത‌് കുട്ടികൾ

വെബ് ഡെസ്‌ക്‌Updated: Saturday Jul 6, 2019

വായന മത്സരത്തിൽ ഹൈസ‌്കൂൾ വിഭാഗത്തിൽ ഒന്നാംസ്ഥാനം നേടിയ മൂലമറ്റം ഗവൺമെന്റ‌് വിഎച്ച‌്എസ‌്എസിലെ ആൻ കെ ബിജുവിന‌് തൊടുപുഴ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ അപ്പുണ്ണി സമ്മാനം കൈമാറുന്നു

 
തൊടുപുഴ
കഥകൾ പറഞ്ഞും നാടൻപാട്ടുകളും കവിതകളും ആലപിച്ചും വായന പക്ഷാചരണത്തിന‌് അർഥവത്തായ സമാപനം. തൊടുപുഴ എ പി ജെ അബ്ദുൽ കലാം സ്‌കൂളിൽ നടന്ന ജില്ലാതല സമാപന സമ്മേളനത്തിൽ പങ്കെടുത്ത മുഖ്യപ്രഭാഷകൻ  ഗാനരചയിതാവ‌് കുമാർ കെ മുടവൂർ ഉൾപ്പെടെയുള്ളവർ കവിതകളും കഥകളുമായി കുട്ടികളെ ആവേശത്തിലാഴ‌്ത്തി. 
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ലൈബ്രറി കൗൺസിൽ, പി എൻ പണിക്കർ ഫൗണ്ടേഷൻ, കാൻഫെഡ് എന്നിവയുടെ സഹകരണത്തോടെയാണ‌് വായന പക്ഷാചരണം സംഘടിപ്പിച്ചത‌്. സമാപന സമ്മേളനം നഗരസഭാധ്യക്ഷ ജെസി ആന്റണി ഉദ്ഘാടനം ചെയ‌്തു. ലൈബ്രറി കൗൺസിൽ ജില്ലാ കമ്മിറ്റിയംഗം എസ് ജി ഗോപിനാഥ് അധ്യക്ഷനായി. 
കഴിഞ്ഞ രണ്ടാഴ്ചയായി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും വായനശാലകളും സാംസ്‌കാരിക സ്ഥാപനങ്ങളും കേന്ദ്രീകരിച്ചായിരുന്നു വിവിധ പരിപാടികളോടെ വായന പക്ഷാചരണം. ഉപന്യാസം, പ്രശ്നോത്തരി മത്സരവിജയികൾക്കുള്ള സർടിഫിക്കറ്റും സമ്മാനവും സമ്മേളനത്തിൽ വിതരണം ചെയ‌്തു. കൂടാതെ എ പി ജെ അബ്ദുൽ കലാം സ്‌കൂളിലെ വിദ്യാർഥികൾക്കായി ജില്ലാ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ നൽകിയ പോക്കറ്റ് ഡിക്ഷണറിയുടെ വിതരണം എൻ സതീഷ് കുമാർ നിർവഹിച്ചു.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ ഓർഡിനേറ്റർ കെ എ ബിനുമോൻ, തൊടുപുഴ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ അപ്പുണ്ണി, കാൻഫെഡ് ജില്ലാ പ്രസിഡന്റ് ഷാജി തുണ്ടത്തിൽ, ഇടുക്കി ഡയറ്റ് സീനിയർ ലക്ചറർ മുഹമ്മദ് ഇഖ്ബാൽ, എ പി ജെ അബ്ദുൽ കലാം ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ യു എൻ പ്രകാശ്, ജില്ലാ ഇൻഫർമേഷൻ  അസിസ്റ്റന്റ് എഡിറ്റർ ബിജു എന്നിവർ സംസാരിച്ചു.
 
 
പ്രധാന വാർത്തകൾ
 Top