07 July Tuesday

ഇനി പിടിക്കാം പെടയ്‌ക്കണ മീനും

വെബ് ഡെസ്‌ക്‌Updated: Saturday Jun 6, 2020
സ്വന്തം ലേഖകൻ 
കട്ടപ്പന 
സുഭിക്ഷ കേരളത്തിൽ ഇനി പിടയ്‌ക്കുന്ന മീനും പിടിക്കാം.  സിപിഐ എം കട്ടപ്പന ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന നോർത്ത്‌ ലോക്കൽ കമ്മിറ്റിയിലെ കൊങ്ങിണിപ്പടവ്‌ ബ്രാഞ്ചിലാണ് 15 സെന്റ്‌ കുളത്തിൽ മീൻ കൃഷി ആരംഭിച്ചത്‌. ‌ബ്രാഞ്ച്‌ സെക്രട്ടറി അജിത്ത്‌ ജോസഫിന്റെ കുളത്തിൽ അയ്യായിരത്തോളം കാർപ്പ്‌ ഇനത്തിൽപ്പെട്ട രോഹു, ഗ്രാസ്‌കാർപ്പ്‌  കുഞ്ഞുങ്ങളെയാണ്‌ നിക്ഷേപിച്ചത്‌. 
മീൻകൃഷി ഏരിയ സെക്രട്ടറി വി ആർ സജി ഉദ്‌ഘാടനം ചെയ്‌തു. നഗരസഭ കൗൺസിലർ കെ പി സുമോദ്‌, നോർത്ത്‌ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി വി സുരേഷ്‌ എന്നിവർ പങ്കെടുത്തു. ഏരിയയിലെ എല്ലാ ലോക്കൽ കമ്മിറ്റികളിലും സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പച്ചക്കറിയും മറ്റ്‌ കൃഷികളും ആരംഭിച്ചു. വെള്ളയാംകുടിയിൽ ഏത്തവാഴകൃഷിയും പച്ചക്കറി കൃഷിയും ആരംഭിച്ചു. മുകളകരമേട്ടിൽ കൗൺസിലർ സെലിൻ ജോയിയുടെ നേതൃത്വത്തിൽ കൃഷി ആരംഭിച്ചു. വലിയകണ്ടത്ത്‌ കർഷകസംഘം സംസ്ഥാന വർക്കിങ് കമ്മിറ്റിയംഗം എൻ ശിവരാജൻ നടീൽ ഉത്സവം ഉദ്‌ഘാടനം ചെയ്‌തു.
 
പ്രധാന വാർത്തകൾ
 Top