02 July Thursday

പച്ചക്കറി, കിഴങ്ങ്‌, മീൻ... സ്വയംപര്യാപ്‌തമാകാൻ അടിമാലി

വെബ് ഡെസ്‌ക്‌Updated: Saturday Jun 6, 2020

 

അടിമാലി
ക്ഷാമകാലത്തെ കരുതലിനായി വിത്തെറിഞ്ഞ്‌ സുഭിക്ഷ കേരളത്തിൽ പങ്കാളിയായി സിപിഐ എമ്മും. സിപിഐ എം നേതൃത്വത്തിൽ അടിമാലി മേഖലയിൽ മുപ്പത്‌ ഏക്കറിലാണ് കൃഷി ആരംഭിക്കുന്നത്. ഇതിനായി വിപുലമായ കാർഷിക സബ്കമ്മിറ്റികൾ രൂപീകരിച്ചു. കർഷകർ, കൃഷിവികസന സമിതികൾ, കൃഷി ഉദ്യോഗസ്ഥർ എന്നിവരുടെ സഹകരണവുമുണ്ട്‌. തരിശ്നിലങ്ങളും മറ്റും പാട്ടത്തിനെടുത്താണ് കൃഷി നടത്തുന്നത്. 
ഇരുന്നൂറേക്കർ, മന്നാങ്കാല എന്നിവിടങ്ങളിൽ പച്ചക്കറിത്തൈകൾ നട്ടും ഇരുമ്പുപാലത്ത് മത്സ്യകുഞ്ഞുങ്ങളെ കുളത്തിൽ നിക്ഷേപിച്ചും എസ് രാജേന്ദ്രൻ എംഎൽഎ ഏരിയാതല ഉദ്ഘാടനം ചെയ്‌തു. ടി കെ ഷാജി, ഏരിയ ആക്ടിങ്‌ സെക്രട്ടറി കെ ആർ ജയൻ എന്നിവർ പങ്കെടുത്തു.
 ആനച്ചാലിൽ വെള്ളത്തൂവൽ പഞ്ചായത്ത് പ്രസിഡന്റ് ടി ആർ ബിജി ഉദ്ഘാടനം ചെയ്തു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ വി ശശി, കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി എം എൻ മോഹനൻ എന്നിവർ പങ്കെടുത്തു. മാങ്കുളത്ത്‌ പച്ചക്കറി, കല്ലാർകൂട്ടിയിൽ കപ്പ, കുഞ്ചിത്തണ്ണിയിൽ ഇഞ്ചി, മഞ്ഞൾ, ആനവിരട്ടിയിൽ നെല്ല‌്‌ എന്നിവയാണ്‌ കൃഷി ചെയ്യുന്നത്‌.
 
പ്രധാന വാർത്തകൾ
 Top