07 July Tuesday

ലീനയ്‌ക്ക്‌ എന്നും പരിസ്ഥിതിദിനം

വെബ് ഡെസ്‌ക്‌Updated: Saturday Jun 6, 2020
ചെറുതോണി
ലീന രാജുവിന് വർഷത്തിലെ എല്ലാ ദിവസവും പരിസ്ഥിതി ദിനങ്ങളാണ്... ആഗോള പരിസ്ഥിതി ദിനത്തിൽ എല്ലാവരും വിത്തും തൈകളും കൈക്കോട്ടുമായി ചെടികൾനട്ട് പത്രങ്ങളിലും സമൂഹ മാധ്യമങ്ങളിലും നൽകുമ്പോൾ, നിശബ്ദയായ ലീന ഒരു ദിവസം മാത്രമാക്കി ചുരുക്കാൻ  തയ്യാറല്ല.  ഒന്നര പതിറ്റാണ്ടിലേറെയായി ആരുടെയും പിന്തുണയില്ലാതെ കീരിത്തോട്ടിലുള്ള ഒന്നരഏക്കർ സ്ഥലത്ത്, അപൂർവ ഔഷധസസ്യങ്ങളും ഫലവൃക്ഷതൈകളും നട്ട്  മാതൃകയാകുകയാണ് ലീന രാജു എന്ന 42 കാരി. വൈദ്യുതി വകുപ്പ് ജീവനക്കാരനായ രാജുവാണ് എല്ലാ കാര്യങ്ങളിലും ലീനയ്‌ക്ക് കരുത്ത്. പാരമ്പര്യ വൈദ്യൻമാർക്കുപോലും അറിയാത്ത മൂല്യമുള്ള നൂറ് കണക്കിന് ഔഷധസസ്യങ്ങൾ ലീനയുടെ പുരയിടത്തിലുണ്ട്. വള്ളിയുഴഞ്ഞയും കൊട്ടവും പുതിയുരുത്തിയും പടത്താളിയും തുടങ്ങി മുന്നൂറിലധികം ഔഷധസസ്യങ്ങളാണ് ലീന പരിപാലിക്കുന്നത്.  
പ്രധാന വാർത്തകൾ
 Top