02 February Thursday
ശബരിമല തീർഥാടകർക്ക് പ്രതീക്ഷ

ചൂളംവിളി കാത്ത് കുമളി

വെബ് ഡെസ്‌ക്‌Updated: Monday Dec 5, 2022

ബോഡിനായിക്കന്നൂരിലേക്ക് ട്രെയിൻ എൻജിൻ രണ്ടാംഘട്ട പരീക്ഷണ ഓട്ടം നടത്തുന്നു

ശാന്തൻപാറ
ജില്ലയുടെ ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനായ ബോഡിനായിക്കന്നൂരിലേക്ക് ട്രെയിൻ എൻജിൻ രണ്ടാംഘട്ട പരീക്ഷണ ഓട്ടവും വിജയകരം. ബോഡിനായ്‌ക്കന്നൂരിൽനിന്ന് ആരംഭിച്ച സർവേ അവസാനിച്ചിരിക്കുന്നത് കുമളി ലോവർ ക്യാമ്പിലാണ്. ശബരിമല തീർഥാടകർക്ക് കൂടുതൽ യാത്രസൗകര്യത്തിന് വേണ്ടിയാണ് സർവേ കുമളി വരെ നീട്ടിയത്.   ബോഡിനായ്ക്കന്നൂരിൽനിന്ന് 15 കിലോമീറ്റർ അകലെയുള്ള തേനിയിൽനിന്ന് 120 കിലോമീറ്റർ വേഗത്തിലാണ് രണ്ടാംഘട്ട പരീക്ഷണ ഓട്ടം കഴിഞ്ഞദിവസം നടത്തിയത്. തേനി– ബോഡിനായ്ക്കനൂർ ബ്രോഡ്ഗേജ് പാതയിലെ സിഗ്നൽ പരിശോധനയും പൂർത്തിയായി. നവംബറിൽ നടന്ന ആദ്യഘട്ട പരീക്ഷണ ഓട്ടം തേനിയിൽനിന്ന് 10 കിലോമീറ്റർ വേഗതയിൽ എൻജിൻ ബോഗി ഉപയോഗിച്ച് നടത്തിയ പരീക്ഷണ ഓട്ടം വിജയകരമായിരുന്നു.

പ്രതീക്ഷിക്കാതെ ചൂളം വിളിച്ചെത്തിയ സന്തോഷത്തെ പുഷ്പവൃഷ്ടി നടത്തിയാണ് പ്രദേശവാസികൾ സ്വീകരിച്ചത്. പെരിയകുളം മണ്ഡലം ഇടതുപക്ഷ എംഎൽഎ ആയിരുന്ന നാസറിന്റെ അഞ്ചുവർഷത്തെ പരിശ്രമത്തിന്റെ ഭാഗമായാണ് റെയിൽവേ വന്നത്. കർഷകരെ അണിനിരത്തി സമരം നടത്തി കർഷകരെയും പ്രദേശവാസികളെയും ചേർത്ത്‌ റെയിൽവേ സംരക്ഷണസംഘം രൂപീകരിക്കുകയും പ്രധാനമന്ത്രിയെ നേരിൽകണ്ട് നിവേദനം നൽകുകയും ചെയ്തു. തമിഴ്നാട്‌ സിപിഐ എമ്മും മുൻ എംഎൽഎ നാസറും നടത്തിയ ഏറ്റവും മികച്ച ഇടപെടലായി സംസ്ഥാന കമ്മിറ്റി വിലയിരുത്തിയിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top