23 January Sunday

ഇടുക്കിയിലെ രണ്ട് റോഡുകൾക്ക് 10 കോടി 
അനുവദിച്ചു: മന്ത്രി റോഷി അഗസ്റ്റിൻ

വെബ് ഡെസ്‌ക്‌Updated: Sunday Dec 5, 2021
ഇടുക്കി
ഇടുക്കി നിയോജക മണ്ഡലത്തിലെ രണ്ട് റോഡുകളുടെ നിർമാണത്തിനായി പൊതുമരാമത്ത് വകുപ്പ് മുഖേന അഞ്ചുകോടി രൂപ വീതം അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. കഞ്ഞിക്കുഴി പഞ്ചായത്തിലെ ചുരുളി-–-ആൽപ്പാറ-മഴുവടി കോളനി–--കൊച്ചുചേലച്ചുവട് റോഡ്, കൊന്നത്തടി പഞ്ചായത്തിലെ പാറത്തോട് ടൗൺ–--കാർഷിക വിപണി-–-പള്ളിക്കമാലിപ്പടി–--ഇരുമലക്കപ്പ്-–-ചിന്നാർനിരപ്പ്-–-ചെമ്പകപ്പാറ റോഡ് എന്നിവക്കാണ് തുക അനുവദിച്ചത്. സംസ്ഥാന ബജറ്റിൽ ഈ സാമ്പത്തിക വർഷം ഉൾപ്പെടുത്തിയിരുന്ന പ്രധാന റോഡുകളാണിവ. പഞ്ചായത്തിലെ വിവിധ വാർഡുകളിൽക്കൂടി കടന്നുപോകുന്ന ഈ ഗ്രാമീണ റോഡുകൾ പൊതുമരാമത്ത് വകുപ്പിന് കൈമാറാൻ പഞ്ചായത്ത്  തയ്യാറായതോടെയാണ് നിർമ്മാണത്തിന് തുക അനുവദിച്ചത്.
കഞ്ഞിക്കുഴി പഞ്ചായത്തിലെ ആറാംകൂപ്പ്–--ഏഴാംകൂപ്പ്- പകുതിപ്പാലം റോഡിന് 10 കോടി രൂപയും ഇടക്കാട് -കത്തിപ്പാറ റോഡിന് രണ്ടുകോടി രൂപയും അനുവദിച്ച് ടെണ്ടർ നടപടികൾ പൂർത്തിയായി. നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top