07 September Saturday

കരടിറക്കുന്നത് ആറാംതവണ സംസ്ഥാനം ഉറച്ച നിലപാടിൽ

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2024
ഇടുക്കി
പശ്ചിമഘട്ട സംരക്ഷണ കരടുവിജ്ഞാപനം ഇറക്കുന്നത് ആറാം തവണ. ഒന്നാമത്തെ കരട് വിജ്ഞാപനം ഇറക്കിയത് 2014ലാണ്. ജനവാസമേഖലകളെയും കാർഷിക- തോട്ടം പ്രദേശങ്ങളെയും ഒഴിവാക്കി അന്തിമ വിജ്ഞാപനമിറക്കണമെന്നതാണ് സംസ്ഥാന സർക്കാരിന്റെയും പ്രദേശവാസികളുടെയും ആവശ്യം. ഇത് മുൻനിർത്തി പ്രത്യേക പഠനം നടത്തി. സർവേ പൂർത്തിയാക്കി ഭൂപടം തയ്യാറാക്കി പലതവണ കേന്ദ്രത്തിന് കൈമാറിയിട്ടുണ്ട്.  സംസ്ഥാനത്ത്‌ ആകെയുള്ള 131 ഇഎസ്എ വില്ലേജുകളിൽ 51 എണ്ണം ഇടുക്കിയിലാണ്. 
ജില്ലയിലെ എല്ലാ താലൂക്കിൽപ്പെട്ട സ്ഥലങ്ങളും ഇതിലുണ്ട്. എന്തൊക്കെ നിയന്ത്രണങ്ങളാണ് ഉണ്ടാകുന്നതെന്നറിയാൻ അന്തിമവിജ്ഞാപനം ഇറങ്ങണമെന്നിരിക്കെ എല്ലാവരും ആശങ്കയിലാണ്. ഇടപെട്ടില്ലെങ്കിൽ കരടിനെ ചുവടുപിടിച്ചാകും അന്തിമമായിറങ്ങുക. മലയോര ജനതയെ മണ്ണിൽനിന്ന് കുടിയിറക്കുക ലക്ഷ്യംവച്ച് കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന പശ്ചിമ-പരിസ്ഥിതി റിപ്പോർട്ടുകളും അവരുടെ നിലപാടുകളുമാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം. 
കേരളം ഫലപ്രദമായ റിപ്പോർട്ട് കൊടുത്തിരിക്കെ തക്കസമയത്ത് ഇടപ്പെടാൻ യുഡിഎഫ് എംപിമാർ തയ്യാറാകാത്തതാണ് പ്രധാന പ്രശ്നം. ജനങ്ങൾക്കൊപ്പമുണ്ടെന്ന് വരുത്തുകയും കപട തീവ്രപരിസ്ഥിതി വാദികൾക്കൊപ്പംചേർന്ന് കോടതിയിൽ കുരുക്കുണ്ടാക്കുകയും ചെയ്യുന്ന ഇരട്ടമുഖമാണ് പ്രകടിപ്പിക്കുന്നത്. എന്നാൽ, യാഥാർഥ്യം മറച്ച് സംസ്ഥാന സർക്കാരിനെതിരെ നുണപ്രചാരണം നടത്തുകയാണ് യുഡിഎഫ് ജനപ്രതിനിധികൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top