13 September Friday

ജില്ലാ–-താലൂക്ക്‌ ആശുപത്രികളിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണം: കെജിഎൻഎ

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2024
തൊടുപുഴ
പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാൻ ജില്ലാ–-താലൂക്ക് ആശുപത്രികളിലേക്ക് ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്ന് കെജിഎൻഎ തൊടുപുഴ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. തൊടുപുഴ കെഎസ്‌ടിഎ ഹാളിൽ സമ്മേളനം സംസ്ഥാന സെക്രട്ടിയറ്റംഗം എ ശ്രീജിത്ത് ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡന്റ്‌ കെ ജെ ബുഷറമോൾ അധ്യക്ഷയായി. ഏരിയ ജോയിന്റ്‌ സെക്രട്ടറി അശ്വതി മോഹൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ബിന്ദു ഗോപി കണക്കും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ എം ആർ  രജനി, ഉണ്ണി ജോസ്, സംസ്ഥാന കമ്മിറ്റിയംഗം പി കെ ഷീമോൾ, ജില്ലാ സെക്രട്ടറി സി കെ സീമ, എരിയാ ജോയിന്റ്‌ സെക്രട്ടറി അശ്വതി അശോകൻ, വൈസ് പ്രസിഡന്റ് മഞ്ജു മോൾ ആന്റണി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ ജെ ബുഷറമോൾ (പ്രസിഡന്റ്), മഞ്ജുമോൾ ആന്റണി (വൈസ്‌ പ്രസിഡന്റ്‌), അശ്വതി അശോകൻ (സെക്രട്ടറി), അശ്വതി മോഹൻ (ജോയിന്റ്‌ സെക്രട്ടറി), ദീപ സിറിയക്‌ (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top